സുപ്രീം കോടതി/ ഫയല്‍ ചിത്രം 
India

ചോദ്യം ചെയ്യലിനോടു സഹകരിക്കാത്തത് അറസ്റ്റിനുള്ള കാരണമല്ല; ഇഡിയെ വിമര്‍ശിച്ച് സുപ്രീം കോടതി

കുറ്റസമ്മതം നടത്തുന്നില്ല എന്നതിനര്‍ഥം ഒഴിഞ്ഞമാറല്‍ അല്ലെന്നും കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സമന്‍സിനോടു സഹകരിച്ചില്ല എന്നതുകൊണ്ടു മാത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഒരാളെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. സമന്‍സ് ലഭിക്കുന്നയാള്‍ കുറ്റസമ്മതം നടത്തണമെന്ന് അന്വേഷണ ഏജന്‍സിക്കു പറയാനാവില്ലെന്ന് ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണയും സഞ്ജയ് കുമാറും അഭിപ്രായപ്പെട്ടു.

സമന്‍സിനോടോ ചോദ്യം ചെയ്യലിനോടോ സഹകരിച്ചില്ല എന്നതുകൊണ്ട് പണം തട്ടിപ്പു തടയല്‍ നിയമത്തിലെ പത്തൊന്‍പതാം വകുപ്പു പ്രകാരം ഒരാളെ അറസ്റ്റ് ചെയ്യാനാവില്ല. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെടുന്നയാളെയേ പിഎംഎല്‍എ നിയമപ്രകാരം അറസ്റ്റ് ചെയ്യാനാവൂ എന്ന് കോടതി വ്യക്തമാക്കി. 

റിയല്‍ എസ്‌റ്റേറ്റ് തട്ടിപ്പു കേസില്‍ പങ്കജ് ബന്‍സലിനെയും ബസന്ത് ബന്‍സലിനെയും അറസ്റ്റ് ചെയ്തത് അസാധുവാക്കിക്കൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം. ചോദ്യം ചെയ്യലില്‍നിന്ന് ഇരുവരും ഒഴിഞ്ഞുമാറുകയായിരുന്നെന്നാണ്, അറസ്റ്റിനു കാരണമായി ഇഡി ചൂണ്ടിക്കാട്ടിയത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാള്‍ കുറ്റസമ്മതം നടത്തണമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാവുമെന്ന് കോടതി ആരാഞ്ഞു. ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്നത് അറസ്്റ്റിനുള്ള കാരണമല്ലെന്ന് കോടതി പറഞ്ഞു. കുറ്റസമ്മതം നടത്തുന്നില്ല എന്നതിനര്‍ഥം ഒഴിഞ്ഞമാറല്‍ അല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

അറസ്റ്റിനുകാരണമായ വസ്തുത അറസ്റ്റ് ചെയ്യപ്പെടുന്നയാള്‍ക്ക് ഇഡി എഴുതി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

SCROLL FOR NEXT