DK Shivakumar PTI
India

ഡി കെ ശിവകുമാറിന് തുടക്കത്തിലേ അഗ്നിപരീക്ഷ, ചോദിച്ച വകുപ്പ് ലഭിച്ചില്ല, 'രാജി ഭീഷണി'യുമായി മന്ത്രി

മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗേയ്ക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ബംഗലൂരു: കര്‍ണാടകയിലെ ഡികെ ശിവകുമാര്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു. ധനകാര്യ വകുപ്പ് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ വഹിക്കും. ഉപമുഖ്യമന്ത്രി ജി പരമേശ്വരയ്ക്ക് റവന്യൂ, കായിക വകുപ്പുകളാണ് നല്‍കിയത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗേയ്ക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല.

മലയാളികളായ കെ ജെ ജോര്‍ജിന് ഊര്‍ജ്ജം, വിനോദ സഞ്ചാര വകുപ്പുകളും, യു ടി ഖാദറിന് ആരോഗ്യ- കുടുംബക്ഷേമ വകുപ്പുകളും ലഭിച്ചു. സതീഷ് ജാര്‍ക്കിഹോളിക്ക് പൊതുമരാമത്ത് വകുപ്പും, കെ എച്ച് മുനിയപ്പയ്ക്ക് ഭക്ഷ്യ,സിവില്‍ സപ്ലൈസ് വകുപ്പുമാണ് നല്‍കിയിട്ടുള്ളത്. യതീന്ദ്ര സിദ്ധരാമയ്യയ്ക്ക് നഗരവികസന വകുപ്പും നല്‍കി.

ബംഗലൂരു നഗരവികസന വകുപ്പ് കൃഷ്ണബൈര ഗൗഡയ്ക്കാണ് നല്‍കിയത്. ജലസേചന വകുപ്പ് രാമലിംഗ റെഡ്ഡിക്കും നല്‍കി. അതേസമയം ചോദിച്ച ബംഗലൂരു നഗരവികസന വകുപ്പ് ലഭിക്കാത്തതില്‍ രാമലിംഗ റെഡ്ഡി അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോദിച്ച വകുപ്പ് ലഭിച്ചില്ലെങ്കില്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്നാണ് വൊക്കലിംഗ നേതാവായ രാമലിംഗ റെഡ്ഡി അറിയിച്ചിരിക്കുന്നത്.

Ministerial portfolios in DK Shivakumar government in Karnataka have been decided

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

'എന്ത് കലക്ടര്‍ ആണ്, മഴ പെയ്യുന്നത് കണ്ടൂടെ...അവധി കൊടുത്തൂടെ കുട്ട്യോള്‍ക്ക്!' കലക്ടര്‍മാരുടെ പേജുകളില്‍ കമന്റ് മഴ

എക്‌സാലോജിക് കേസില്‍ തുടര്‍നടപടിക്ക് ഇഡി; ഡയറക്ടര്‍ രാഹുല്‍ നവീന്‍ കൊച്ചിയിലെത്തി, ഇന്ന് ഉന്നതതലയോഗം

ലിവിങ് ടുഗെദര്‍ സമയത്ത് കൃത്രിമ ഗര്‍ഭ ധാരണത്തിലൂടെ കുട്ടി, അച്ഛന്റെ പേര് ജനനസര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കാന്‍ ഹൈക്കോടതിയുടെ അനുമതി

അണ്ണാമലൈ ബിജെപി വിടുമോ?; ഇന്ന് നിലപാട് പ്രഖ്യാപിക്കും

SCROLL FOR NEXT