പ്രതീകാത്മക ചിത്രം 
India

കല്യാണത്തിനിടെ 16കാരന്‍ വെടിയേറ്റ് മരിച്ചു, കൊലപാതകമെന്ന് ബന്ധുക്കള്‍; സിസിടിവി ദൃശ്യങ്ങളുടെ പിന്നാലെ പൊലീസ് 

ഉത്തര്‍പ്രദേശില്‍ കല്യാണത്തിനിടെ 16കാരന്‍ വെടിയേറ്റ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കല്യാണത്തിനിടെ 16കാരന്‍ വെടിയേറ്റ് മരിച്ചു.  മനഃ പൂര്‍വ്വം കൊന്നതാണെന്ന് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തുവന്നു.

ആഗ്രയില്‍  വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. പത്താംക്ലാസ് വിദ്യാര്‍ഥിയായ ധര്‍മ്മേന്ദ്ര സിങ്ങാണ് മരിച്ചത്. വധുവിന്റെ ബന്ധുവാണ് കുട്ടി. കല്യാണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കുട്ടിയെ മനഃ പൂര്‍വ്വം കൊന്നതാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

വിരമിച്ച സൈനികന്റെ ഉടമസ്ഥതയിലുള്ളതാണ് തോക്ക്. പ്രതിയായ 19കാരന്‍ വിവേകിന് നോക്കാന്‍ കൊടുത്തതാണ് തോക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. തോക്ക് ഉപയോഗിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തോക്കെടുത്ത് നോക്കുന്നതിനിടെ കാഞ്ചി അബദ്ധത്തില്‍ വലിച്ചതാണ് എന്ന് പൊലീസ് കരുതുന്നു.

ഈസമയത്ത് അവിടെ നിന്നിരുന്ന 16കാരന് വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നാലുപേരുടെ കൂടെ നില്‍ക്കുന്ന സമയത്താണ് 16കാരന് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ സഹോദരനെ മനഃ പൂര്‍വ്വം കൊന്നതാണ് എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്‍; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

ഹുണ്ടികയിലെ ചില്ലിക്കാശ് സഹപാഠികളുടെ ഉച്ചഭക്ഷണത്തിന്; വേറിട്ട മാതൃകയുമായി ദേവനന്ദ്

സെപ്റ്റംബറില്‍ വിദേശത്ത് പോയത് ആറ് മന്ത്രിമാര്‍; കെഎം ഷാജി സന്ദര്‍ശിച്ചത് നാല് രാജ്യങ്ങള്‍

കാറിന് പിന്നില്‍ ഇടിച്ച് ബൈക്കില്‍ നിന്ന് താഴെ വീണു; യുവതി ലോറിയിടിച്ച് മരിച്ചു