പ്രതീകാത്മക ചിത്രം 
India

13 കാരിയെ 80 ലേറെ പേര്‍ ബലാത്സംഗം ചെയ്തു; എട്ടു മാസമായി തടങ്കലില്‍; അറസ്റ്റ്

പെണ്‍കുട്ടിയെ പ്രതികളുടെ കയ്യില്‍ നിന്നും രക്ഷിച്ച പൊലീസ്, ഒളിവിലുള്ള മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 80 പേര്‍ അറസ്റ്റിലായി.  ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിനിയായ 13 കാരിയെയാണ് എട്ടു മാസത്തോളം നിരവധി പേര്‍ ബലാത്സംഗത്തിന് ഇരയാക്കിയത്.

ആന്ധ്രപ്രദേശിലെയും തെലങ്കാനയിലേയും വ്യഭിചാരശാലകളിലെത്തിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നതെന്ന്  പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പ്രതികളുടെ കയ്യില്‍ നിന്നും രക്ഷിച്ച പൊലീസ്, ഒളിവിലുള്ള മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. 

പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളില്‍ ബിടെക് കാരനും ഉള്‍പ്പെടുന്നു. കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വര്‍ണകുമാരി എന്ന സ്ത്രീ, കുട്ടിയുടെ പിതാവ് അറിയാതെ പെണ്‍കുട്ടിയെ ദത്തെടുക്കുകയായിരുന്നു. 

2021 ജൂണില്‍ കോവിഡ് മഹാമാരിക്കിടെ ആശുപത്രിയില്‍ വെച്ചാണ് കുട്ടിയുടെ അമ്മയെ സ്വര്‍ണകുമാരി പരിചയപ്പെടുന്നത്. ഏതാനും ദിവസങ്ങള്‍ക്കകം കുട്ടിയുടെ അമ്മ മരിച്ചു. ഇതോടെ കുട്ടിയെ സ്വര്‍ണകുമാരി ഏറ്റെടുക്കുകയായിരുന്നു. 

കുട്ടിയെ കാണാതായതോടെ പിതാവ് 2021 ഓഗസ്റ്റില്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂര പീഡനത്തിന്റെ ചുരുളഴിഞ്ഞത്. അറസ്റ്റിലായവരില്‍ പിമ്പുകളും, ഇടനിലക്കാരും കസ്റ്റമേഴ്‌സും ഉള്‍പ്പെടുന്നതായി പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT