പ്രതീകാത്മക ചിത്രം 
India

വസ്ത്രങ്ങള്‍ വലിച്ചുകീറി, പാര്‍ക്കില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി മരിച്ചനിലയില്‍; ദുരൂഹത, അന്വേഷണം 

രാജ്യതലസ്ഥാനത്ത് പാര്‍ക്കില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പാര്‍ക്കില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. വസ്ത്രങ്ങള്‍ വലിച്ചുകീറിയ നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഹര്‍ഷ് വിഹാറിലെ ഹനുമാന്‍ പാര്‍ക്കിലാണ് സംഭവം. ബെഞ്ചിന് സമീപമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആഴ്ചകള്‍ക്ക് മുന്‍പ് ഡല്‍ഹിയിലെ ശ്മശാനത്തില്‍ ഒന്‍പത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ നടുക്കം വിട്ടുമാറും മുന്‍പാണ് പുതിയ സംഭവം. തുടക്കത്തില്‍ വൈദ്യുതഘാതമേറ്റാണ് കുട്ടി മരിച്ചതെന്നാണ് പുരോഹിതന്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണ് എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ മൃതദേഹം കത്തിച്ച സംഭവം ഡല്‍ഹിയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

അരിയാഹാരം ഒരു നേരം മാത്രം, ബ്രഹ്മചര്യം നിര്‍ബന്ധം; നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

ട്രെയിനിൽ കടത്തിയത് അരക്കിലോയിലേറെ എംഡിഎംഎ; നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ

'ചിലര്‍ നമ്മളെ വലിച്ച് താഴെയിടാന്‍ കാശ് മുടക്കും'; 'ഫ്രീ പിആര്‍' എന്ന് പ്രതിഭ; ഐഐ വിഡിയോകള്‍ക്കെതിരെ നടി

കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കാൻ സുരേഷ് ഗോപിയുടെ ശ്രമം; കെ മുരളീധരൻ