പൊലീസ് അറസ്റ്റ് ചെയ്ത ആള്‍ദൈവം മിര്‍ച്ചി ബാബ 
India

ഗര്‍ഭധാരണത്തിന് ചികിത്സതേടി; യുവതിയെ ബലാത്സംഗം ചെയ്തു; ആള്‍ദൈവം മിര്‍ച്ചി ബാബ അറസ്റ്റില്‍

കുട്ടികളുണ്ടാവത്തിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവതിയെ ഇയാള്‍ ആശ്രമത്തില്‍വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ മിര്‍ച്ചി ബാബ എന്നറിയപ്പെടുന്ന ആള്‍ ദൈവം ബാബ വൈരാഗ്യാനന്ദ ഗിരി അറസ്റ്റില്‍. ഗ്വാളിയോറിലെ ഹോട്ടലില്‍ വച്ചാണ് മധ്യപ്രദേശ് പൊലീസ് ഇയാളെ പിടികൂടിയത്. കുട്ടികളുണ്ടാവത്തിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവതിയെ ഇയാള്‍ ആശ്രമത്തില്‍വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

ജൂലായിലാണ് യുവതി ബാബ വൈരാഗ്യാനന്ദ ഗിരിയെ സന്ദര്‍ശിച്ചത്. ഗര്‍ഭധാരണത്തിന് ചികിത്സ നല്‍കാമെന്ന് യുവതിയെ ആള്‍ദൈവം വിശ്വസിപ്പിക്കുകയും ചെയ്തു. സന്ദര്‍ശനത്തിനിടെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും
പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. 
 
ആഗസ്റ്റ് എട്ടിനാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോ​ഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

അഭിഷേകിന്റെ കന്നി സെഞ്ച്വറി; രഞ്ജിയിൽ കേരളം പൊരുതുന്നു

ഒന്നാം ഇന്നിങ്സിൽ 515 റൺസ്; പിടിമുറുക്കി കേരളം