vikram 1 x
India

ചരിത്രം കുറിച്ച് വിക്രം 1; രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം വിജയം

മിഷന്‍ ആഗമന്‍ എന്ന് പേരിട്ട ദൗത്യം ഇന്‍സ്പേസിന്റെ പിന്തുണയോടെയായിരുന്നു വിക്ഷേപണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ഹൈദരാബാദ്: രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം. വിക്ഷേപണത്തിന്റെ നാല് ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു വിക്ഷേപണം.

മിഷന്‍ ആഗമന്‍ എന്ന് പേരിട്ട ദൗത്യം ഇന്‍സ്പേസിന്റെ പിന്തുണയോടെയായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന്റെ നാല് ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ചതായി സ്‌കൈറൂട്ട് കമ്പനി അറിയിച്ചു.

നേരത്തെ വിഷേപണം ചില സാങ്കേതിക കാരണങ്ങളാല്‍ കൗണ്ട് ഡൗണ്‍ നിര്‍ത്തിവെച്ചിരുന്നു. വിക്ഷേപണത്തിന് 4 മിനിറ്റ് 59 സെക്കന്‍ഡ് ബാക്കി നില്‍ക്കെയാണ് കൗണ്ട് ഡൗണ്‍ നിര്‍ത്തിവെച്ചത്. ഇന്ന് രാവിലെ കൃത്യം 11.30 ന് ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്. വിക്ഷപണത്തിന് മുമ്പ് 14 സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണം. എന്നാല്‍ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ എട്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനായത്.

ഇതുവരെ ഇന്ത്യയില്‍ ഐഎസ്ആര്‍ഒ വികസിപ്പിച്ച റോക്കറ്റിലായിരുന്നു രാജ്യത്തിന്റെ ഉപഗ്രഹ വിക്ഷേപണങ്ങള്‍. എന്നാല്‍ 'മിഷന്‍ ആഗമന്‍' യാഥാര്‍ഥ്യമാകുന്നതോടെ അതിന് മാറ്റം വരും. പൂര്‍ണ്ണമായി ഘര ഇന്ധനം ഉപയോഗിക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ് വിക്രം 1. 24 മീറ്റര്‍ ഉയരമുള്ള റോക്കറ്റിന് 350 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിച്ച് ബഹിരാകാശത്തേക്ക് കുതിക്കാനാകും. ആദ്യ ദൗത്യത്തില്‍ ഭൂമിയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെ എത്താനാണ് റോക്കറ്റ് ലക്ഷ്യമിടുന്നത്. ആദ്യ പരീക്ഷണ ദൗത്യമായതിനാല്‍ വലിയ ഉപഗ്രഹങ്ങളൊന്നും ഇത്തവണ അയക്കുന്നില്ല. 15 മിനുട്ടും 46 സെക്കന്‍ഡും കൊണ്ട് ദൗത്യം പൂര്‍ത്തിയാകും.

Mission Aagaman: Countdown stopped minutes before launch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുൻ പ്രവാസിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പ്രതീക്ഷ തെറ്റിയില്ല! ബോക്സ് ഓഫീസിൽ പടയോട്ടം തുടങ്ങി 'ഒഡീസി'; ആദ്യ ദിനം ഇന്ത്യയിൽ രണ്ടക്കം കടന്ന് ചിത്രം, കളക്ഷൻ ഇങ്ങനെ

അർബുദം സമ്മാനിച്ച നോവിനെ മണ്ണറിഞ്ഞ് തോൽപ്പിച്ചു; ഏലത്തിന്റെ സുഗന്ധത്തിൽ ജീവിതം വീണ്ടെടുത്ത് രാജു ദിവാകരൻ

കുവൈത്തിന് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍; വ്യോമപാത അടച്ചു; വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു

NCESS JRF: കേന്ദ്ര ഗവേഷണ സ്ഥാപനത്തിൽ ഒഴിവുകൾ; നെറ്റ്,ഗേറ്റ് യോഗ്യതയുള്ളവർക്ക് അവസരം, കേരളത്തിൽ നിയമനം