പ്രതീകാത്മക ചിത്രം 
India

കഴുതപ്പുലിയെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു; വടിയില്‍ കെട്ടിയിട്ട് ചുട്ടുകരിച്ചു, 'കിരാതം'

ഗുജറാത്തില്‍ വംശനാശ ഭീഷണി നേരിടുന്ന കഴുതപ്പുലിയെ ഒരു സംഘം ആളുകള്‍ അടിച്ചു കൊന്ന ശേഷം തീകൊളുത്തി

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:  ഗുജറാത്തില്‍ വംശനാശ ഭീഷണി നേരിടുന്ന കഴുതപ്പുലിയെ ഒരു സംഘം ആളുകള്‍ അടിച്ചു കൊന്ന ശേഷം തീകൊളുത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.

അഹമ്മദാബാദ് സനന്ദ് താലൂക്കില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. നാല്‍ സരോവര്‍ പക്ഷി സങ്കേതത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കലാന ഗ്രാമത്തിലാണ് ചുട്ടുകരിച്ച നിലയില്‍ കഴുതപ്പുലിയുടെ മൃതദേഹം കണ്ടെത്തിയത്. 

വന്യമൃഗത്തെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുന്നത് ഫെയ്‌സ്ബുക്കിലൂടെയാണ് പുറത്തുവന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായാണ് പ്രചരിച്ചത്. അടിച്ചുകൊന്ന ശേഷം ഒരു വടിയില്‍ കെട്ടിയിട്ടു. തുടര്‍ന്നാണ് കത്തിച്ചത്.

സംഭവം അറിഞ്ഞ് ഒന്നര മണിക്കൂറിന് ശേഷം സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കഴുതപ്പുലിയുടെ മൃതദേഹം ആളിക്കത്തുന്നതാണ് കണ്ടത്. ഉടന്‍ തന്നെ തീ അണച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി സനന്ദിലേക്ക് മാറ്റി. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1972ലെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് സംരക്ഷിത മൃഗമാണ് കഴുതപ്പുലി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്‍ഫി റെക്കോര്‍ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്‍, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്‍; ഓപ്പോ എഫ്35 സീരീസ് വിപണിയില്‍

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ

ഭക്ഷണം കഴിച്ച ഉടൻ നടക്കണോ? എത്ര മിനിറ്റ് നടക്കണം?