Mallikarjun Kharge - Narendra Modi 
India

'മോദി ഭീകരവാദി'; വിവാദമായതോടെ വിശദീകരണവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ എഐഎഡിഎംകെയെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സംഭവം വിവാദമായതിനെ, പിന്നാലെ പരാമര്‍ശം ഖാര്‍ഗെ പരാമര്‍ശം തിരുത്തുകയും ചെയ്തു. പ്രധാനമന്ത്രി മോദി തന്റെ എതിരാളികളെ ഭീഷണിപ്പെടുത്തുകയും ഭീകരരാക്കുകയും ചെയ്യുന്നു എന്നായിരുന്നു താന്‍ ഉദ്ദേശിച്ചതെന്ന് ഖാര്‍ഗെ വിശദീകരിച്ചു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ എഐഎഡിഎംകെയെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം.

'എഐഎഡിഎംകെയ്ക്ക് മോദിയോടൊപ്പം എങ്ങനെ ചേരാന്‍ കഴിയും? മോദി ഒരു ഭീകരവാദിയാണ്. അദ്ദേഹത്തിന് തുല്യതയില്‍ വിശ്വാസമില്ല. മോദിയുടെ പാര്‍ട്ടിക്കും തുല്യതയിലും നീതിയിലും വിശ്വാസമില്ല. ഈ ആളുകള്‍ അവരുമായി ചേരുന്നു. ഇതിനര്‍ഥം അവര്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നു എന്നാണ്.' ഖാര്‍ഗെ പറഞ്ഞു. പരാമര്‍ശം വിവാദമായതിന് പിന്നാലെ ഖാര്‍ഗെ തിരുത്തി.

'പ്രധാനമന്ത്രി മോദി എല്ലായ്‌പ്പോഴും (ഞങ്ങളെ) ഭീഷണിപ്പെടുത്തുന്നു എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിച്ചു. ആദായ നികുതി വകുപ്പ്, ഇഡി, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ കയ്യിലാണെന്നാണ് പറഞ്ഞത്. മോദി ഒരു ഭീകരവാദിയാണെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. മോദി (ഞങ്ങളെ) ഭീകരരാക്കുകയാണ്,' ഖാര്‍ഗെ പറഞ്ഞു.

'Modi is a terrorist'; Mallikarjun Kharge issues clarification following controversy"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൃദയത്തില്‍ നര്‍മ്മം നിറച്ച് മടക്കം; സലിംകുമാറിന് വിടചൊല്ലി കേരളം

2001ൽ ടിനു യോഹന്നാൻ; 25 വർഷം ആർക്കും നേട്ടമില്ല; 2026ൽ മാനവ് സുതർ! അരങ്ങേറ്റത്തിൽ തന്നെ എലീറ്റ് പട്ടികയിൽ

'മാറി നില്‍ക്ക്, നിങ്ങള്‍ക്ക് എന്താ വേണ്ടത്'; മീഡിയയുടെ ഉന്തും തള്ളും; പൊട്ടിത്തെറിച്ച് ചന്തു സലിം കുമാര്‍, വിഡിയോ

പാചകവാത വിലക്കയറ്റം: ലോകത്തിലെ ഏറ്റവും കുറഞ്ഞ എല്‍പിജി നിരക്കാണ് ഇന്ത്യയിലെന്ന് കേന്ദ്രം; വിലക്കയറ്റം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

7,560mAh ബാറ്ററി, 50 എംപി കാമറ; റെഡ്മി ടര്‍ബോ 5 ജൂണ്‍ 16ന് വിപണിയില്‍

SCROLL FOR NEXT