Narendra modi  ഫയല്‍
India

മോദി അടുത്ത മാസം അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും

ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ മോദി സംസാരിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം അമേരിക്ക സന്ദര്‍ശിക്കും. ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ സംസാരിക്കും. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വ്യാപാര കരാര്‍ അടക്കമുള്ള വിഷയങ്ങളിലെ തര്‍ക്കം കൂടിക്കാഴ്ചയ്ക്ക് മുമ്പായി പരിഹരിക്കാനുള്ള ശ്രമം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

അടുത്ത മാസം 26 ന് യുഎന്‍ പൊതുസഭയില്‍ മോദി സംസാരിക്കുമെന്നാണ് വിവരം. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കയുമായി ഇന്ത്യ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയുമായി ഇന്ത്യയുടെ ബന്ധം വഷളായിരുന്നു.

വ്യാപാര കരാറിനെച്ചൊല്ലിയാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ അവസാനം ബന്ധത്തില്‍ വിള്ളലുണ്ടായത്. കാര്‍ഷിക മേഖലയിലടക്കം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതേസമയം പാകിസ്ഥാനുമായി അമേരിക്ക ബന്ധം മെച്ചപ്പെടുത്തി വരുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം. രണ്ടു മാസത്തിനിടെ രണ്ടു തവണയാണ് പാകിസ്ഥാന്‍ സൈനിക മേധാവി അമേരിക്ക സന്ദര്‍ശിച്ചത്.

Prime Minister Narendra Modi to visit US next month

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

'അയ്യപ്പന്റെ സ്വര്‍ണം കട്ടവനെന്ന് വിളിക്കരുത്'; പ്രതിപക്ഷ നേതാവിനോട് അഭ്യര്‍ഥനയുമായി കടകംപള്ളി സുരേന്ദ്രന്‍

നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹര്‍ജി നല്‍കി

കത്രിക വെക്കലുകള്‍ക്ക് കേരളം വഴങ്ങില്ല; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനും സോണിയക്കും ആശ്വാസം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'പാട്ടില്‍ നിന്ന് അയ്യപ്പന്റെ പേര് നീക്കണം, പിന്നില്‍ ആരാണെന്ന് കണ്ടെത്തണം'; പരാതിക്കാരന്‍ പറയുന്നു

SCROLL FOR NEXT