ഫയല്‍ ചിത്രം 
India

മങ്കി പോക്‌സ്: കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതലയോഗം വിളിച്ചു

ഡൽഹിയിൽ വിദേശയാത്രാ പശ്ചാത്തലമില്ലാത്തയാൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ മങ്കിപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തര ഉന്നതതലയോഗം വിളിച്ചു. ഉച്ചകഴിഞ്ഞ് മൂന്നുമണിയ്ക്കാണ് യോഗം. കേരളത്തിന് പുറമേ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും മങ്കി പോക്‌സ് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രം ഉന്നതതല യോഗം വിളിച്ചത്.

ഡൽഹിയിൽ വിദേശയാത്രാ പശ്ചാത്തലമില്ലാത്തയാൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് വളരെ ജാഗ്രതയോടെയാണ് ആരോഗ്യവിഭാഗം നോക്കിക്കാണുന്നത്. കേരളത്തിൽ രോഗബാധയുണ്ടായ സാഹചര്യത്തിൽ നൽകിയ നിർദ്ദേശങ്ങൾ രാജ്യത്താകെ കർശമായി നടപ്പാക്കിയേക്കും. രോഗബാധ കൂടുതൽ പേരിലേക്ക് പകരാതിരിക്കാനുള്ള നടപടിക്രമങ്ങളും സ്വീകരിക്കും. കേരളത്തില്‍ മൂന്നുപേര്‍ക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയിട്ടുള്ളത്.

മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ഡബ്ല്യുഎച്ഒയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. ലോകത്തിന്റെ പല ഭാഗങ്ങളിലും വൈറസ് പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഇതുവരെയായി മങ്കിപോക്സ് സ്ഥിരീകരിച്ചത് 72 രാജ്യങ്ങളിലാണ്. 70 ശതമാനം രോ​ഗികളും യൂറോപ്യൻ രാജ്യങ്ങളിലുള്ളവരാണ്. മങ്കിപോക്സ് അടിയന്തര ആഗോള പൊതുജനാരോഗ്യ ആശങ്കയാണെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ഡോ. ടെഡ്രോസ് ഗബ്രിയേസൂസ് അഥനോം വ്യക്തമാക്കി. മങ്കിപോക്‌സ് വ്യാപനം ആഗോള തലത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നവെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണം'; സ്ത്രീകളെ പൊതുരംഗത്തിറക്കിയാല്‍ വന്‍ നാശമെന്ന് കാന്തപുരം

മദ്യപാനത്തിനിടെ തര്‍ക്കം; പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

'കളി മറന്ന്' കൊല്ലം സെയ്‌ലേഴ്‌സ്; ഏഴ് വിക്കറ്റ് വിജയവുമായി ട്രിവാൺഡ്രം റോയൽസ്

അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് പിടിയിൽ

'സിജെപി സ്ഥാപകർ വിശുദ്ധരൊന്നുമല്ല; അവർക്ക് രാഷ്ട്രീയ മോഹങ്ങളുണ്ട്' : സോനം വാങ്ചുക്