പ്രതീകാത്മക ചിത്രം 
India

തമിഴ്‌നാടും കര്‍ണാടകയുമടക്കം അഞ്ചിടത്ത് ഇന്നുമുതല്‍ ലോക്ക്ഡൗണ്‍; കോവിഡില്‍ വലഞ്ഞ് രാജ്യം 

രാജസ്ഥാന്‍, പുതുച്ചേരി, മിസോറാം എന്നിവയാണ് ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ തുടങ്ങുന്നവ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തമിഴ്‌നാടും കര്‍ണാടകയുമടക്കം അഞ്ചിടത്തുകൂടി ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതോടെ രാജ്യത്തെ 16 സംസ്ഥാനങ്ങള്‍ പൂര്‍ണമായും നിശ്ചലം. രാജസ്ഥാന്‍, പുതുച്ചേരി, മിസോറാം എന്നിവയാണ് ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ തുടങ്ങുന്നവ. ഡല്‍ഹിയും ഉത്തര്‍പ്രദേശും ലോക്ക്ഡൗണും രാത്രി കര്‍ഫ്യുവും മെയി 17 വരെ നീട്ടിയിട്ടുണ്ട്. 

തമിഴ്‌നാട്, രാജസ്ഥാന്‍, പുതുച്ചേരി രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കര്‍ണാടകയില്‍ മെയ് 24 വരെ കര്‍ശന ലോക്ക്ഡൗണ്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച മുതല്‍ കേരളം ഒമ്പത് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടങ്ങിയിരുന്നു. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിസോറാം ഇന്നുമുതല്‍ ഏഴ് ദിവസം ലോക്ക്ഡൗണിലാണ്. സിക്കിമില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങല്‍ മെയ് 16 വരെ തുടരും. 

ഡല്‍ഹിയില്‍ ഏപ്രില്‍ 19ന് ആരംഭിച്ച ലോക്ക്ഡൗണാണ് ഇന്നലെ ഈ മാസം 17 വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചത്. ബിഹാറില്‍ മെയ് നാലിന് തുടങ്ങിയ അടച്ചിടല്‍ മെയ് 15 വരെ തുടരും. ഒഡീഷ മെയ് അഞ്ച് മുതല്‍ 19 വരെ 14 ദിവസം സമ്പൂര്‍ണ അടച്ചിടലിലാണ്. ജാര്‍ഖണ്ഡും ഏപ്രില്‍ 22ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഈ മാസം 13 വരെയായി നീട്ടിയിരുന്നു. ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍, രാത്രി കര്‍ഫ്യൂ തുടങ്ങിയ നിയന്ത്ര നിയന്ത്രണങ്ങളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT