Colour Coded Driving Licences  AI Generated|For Representative Purpose
India

ഇന്ത്യൻ പൗരന്മാർക്കും വിദേശികൾക്കും വ്യത്യസ്ത നിറങ്ങളിൽ ഡ്രൈവിങ് ലൈസൻസ്; പുതിയ പരിഷ്കാരങ്ങളുമായി കേന്ദ്രം

ലൈസൻസിൽ രക്തഗ്രൂപ്പും എമർജൻസി നമ്പറുകളും നിർബന്ധമാക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്കും വിദേശികൾക്കും പ്രത്യേകം വർണങ്ങളിലുള്ള ഡ്രൈവിങ് ലൈസൻസുകൾ നൽകാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയംനിർദേശം മുന്നോട്ടുവെച്ചു. കേന്ദ്ര മോട്ടോർ വെഹിക്കിൾ ചട്ടങ്ങളിൽ ഭേദഗതി വരുത്താനുദ്ദേശിച്ച് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് ഈ പുതിയ മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. പ്രായവും വിലാസവും തെളിയിക്കുന്നതിന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനോ നോട്ടറിക്കോ മുന്നിൽ സത്യവാങ്മൂലം സമർപ്പിക്കുന്ന രീതി ഒഴിവാക്കാനും മന്ത്രാലയം നിർദേശിക്കുന്നു.

കരട് വിജ്ഞാപനം അനുസരിച്ച്, ലൈസൻസിങ് അതോറിറ്റി നൽകുന്നതോ പുതുക്കുന്നതോ ആയ എല്ലാ ഡ്രൈവിങ് ലൈസൻസുകളും ഫോം 7 പ്രകാരമുള്ള ലാമിനേറ്റഡ് അല്ലെങ്കിൽ പിവിസി കാർഡുകളായിരിക്കും. ഇതിൽ ഇന്ത്യൻ പൗരന്മാർക്കും വിദേശികൾക്കും പ്രത്യേക ഫോർമാറ്റുകളും കളർ കോഡുകളും നിശ്ചയിക്കും. ലൈസൻസ് ഉടമയുടെ രക്തഗ്രൂപ്പ്, മൊബൈൽ നമ്പർ, അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട എമർജൻസി കോൺടാക്റ്റ് നമ്പറുകൾ എന്നിവ ലൈസൻസിൽ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കും.

ഡ്രൈവിങ് ലൈസൻസ് നടപടികളിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി സേഫ് ഡ്രൈവിങ് ട്യൂട്ടോറിയൽ അസസ്സ്മെന്റിന്റെ യോഗ്യതാ മാർക്ക് 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്താൻ നിർദേശമുണ്ട്. കൂടാതെ, ഈ സുരക്ഷിത ഡ്രൈവിങ് ട്യൂട്ടോറിയൽ ക്ലാസ് കുറഞ്ഞത് 30 മിനിറ്റെങ്കിലും ദൈർഘ്യമുള്ളതായിരിക്കണം. ആധാർ ഓതന്റിക്കേഷൻ വഴി നടത്തുന്ന തെരഞ്ഞെടുത്ത ഓൺലൈൻ ലൈസൻസിങ് സേവനങ്ങൾക്ക് ഫീസ് ഇളവ് നൽകാനും മന്ത്രാലയം ശുപാർശ ചെയ്യുന്നുണ്ട്.

ദുരുപയോഗം തടയുന്നതിനായി പ്രായവും വിലാസവും തെളിയിക്കാൻ ലൈഫ് ഇൻഷുറൻസ് പോളിസികളും സത്യവാങ്മൂലങ്ങളും സ്വീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിനുപുറമെ ആധാർ, പാസ്‌പോർട്ട്, വോട്ടർ തിരിച്ചറിയൽ കാർഡ്, ഇ-റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളും തിരിച്ചറിയൽ, പ്രായം, മേൽവിലാസം എന്നിവയ്ക്കുള്ള തെളിവായി ഉപയോഗിക്കാമെന്ന് കരട് ചട്ടങ്ങൾ വ്യക്തമാക്കുന്നു.

ഡ്രൈവിങ് ലൈസൻസിലെ പേര്, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകൾക്ക് ഫീസ് ഒഴിവാക്കാനും നിർദേശമുണ്ട്. ഇത്തരം അപേക്ഷകൾ ലഭിച്ചാൽ 15 ദിവസത്തിനകം അംഗീകരിക്കുകയോ, എന്തെങ്കിലും കാരണവശാൽ നിരസിക്കുകയാണെങ്കിൽ അതിനുള്ള കൃത്യമായ കാരണം വ്യക്തമാക്കിക്കൊണ്ട് മറുപടി നൽകുകയോ ചെയ്യണമെന്ന് ലൈസൻസിങ് അതോറിറ്റികളോട് നിർദേശിച്ചിട്ടുണ്ട്. ഡ്രൈവിങ് ടെസ്റ്റുകളും പരിശോധനകളും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിജ്ഞാപനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പൊതുജനങ്ങൾക്കും ബന്ധപ്പെട്ടവർക്കും കരട് നിർദേശങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാവുന്നതാണ്.

The Union Ministry of Road Transport and Highways (MoRTH) has proposed draft amendments to the Central Motor Vehicles Rules, introducing separate colour-coded driving licences for Indian citizens and foreign nationals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം സമ്മിശ്ര ഭക്ഷണ സംസ്കാരമുള്ള നാട്, ഇനിമുതൽ വെജിറ്റേറിയനാകണം എന്ന തീട്ടൂരം കടന്ന കൈയായിപ്പോയി'; ​ഗവർണർക്കെതിരെ കെ സി വേണു​ഗോപാൽ

'30 വര്‍ഷം ഭ്രാന്തനെപ്പോലെ ജോലി ചെയ്തു, കുടുംബമടക്കം എല്ലാം നഷ്ടപ്പെട്ടു'; വേദിയില്‍ പൊട്ടിക്കരഞ്ഞ് ആമിര്‍ ഖാന്‍

വെറും 11 സെക്കന്റില്‍ അരകിലോമീറ്റര്‍, മണിക്കൂറില്‍ 160 കി.മീ; മദ്യലഹരിയില്‍ സുഹൈലിന്റെ പറക്കല്‍

'ഉപ്പ് തിന്നവർ വെള്ളം കുടിക്കും…, 25 കോടിയുടെ അഴിമതിയെന്നു കേട്ടപ്പോൾ ബോധം പോയില്ലെന്നേയുള്ളൂ!'

കുലകണക്കിന് തക്കാളി വീട്ടില്‍ വിളയിക്കാം; ചട്ടിയിലും ഗ്രോബാഗിലും വളര്‍ത്താം