വീഡിയോ സ്‌ക്രീന്‍ഷോട്ട് 
India

നദി കടക്കാന്‍ പാലമില്ല; മൃതദേഹം ട്യൂബില്‍ കെട്ടി ഒഴുക്കി ഗ്രാമീണര്‍, വീഡിയോ

നര്‍മ്മദ നദി കരകവിഞ്ഞതിനാല്‍ ഗ്രാമത്തിലേക്കുള്ള റോഡുകളെല്ലാം വെള്ളം കയറിയ സ്ഥിതിയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

നത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതിയിലാണ് മധ്യപ്രദേശ്. നര്‍മ്മദ നദി കരകവിഞ്ഞതോടെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മരിച്ചയാളുടെ ശരീരം ട്യൂബില്‍ കെട്ടി നദികടക്കുന്ന ഗ്രാമീണരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.  

അനുപ്പുര്‍ ജില്ലയില്‍ നിന്നുള്ളതാണ് വീഡിയോ. ആശുപത്രിയില്‍ നിന്ന് മൃതദേഹം സംസ്‌കരിക്കാനായാണ് ഇത്തരത്തില്‍ കൊണ്ടുപോയത്. അനുപ്പുരിലെ തഡപതാര ഗ്രാമവാസിയായ വിഷ്മത് നന്ദ (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് സമീപ ജില്ലയായ ദിന്തോരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവെച്ചാണ് നന്ദ മരിച്ചത്. 

തുടര്‍ന്ന് ഗ്രാമീണര്‍ മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോവുകയായിരുന്നു. നര്‍മ്മദ നദി കരകവിഞ്ഞതിനാല്‍ ഗ്രാമത്തിലേക്കുള്ള റോഡുകളെല്ലാം വെള്ളം കയറിയ സ്ഥിതിയിലാണ്. തുടര്‍ന്നാണ് ട്യൂബില്‍ കെട്ടി ഇവര്‍ മൃതദേഹം കൊണ്ടുപോയത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ നിന്ന് ആംബുലന്‍സിലാണ് മൃതദേഹം കൊണ്ടുപോയത്. എന്നാല്‍ നദി കടക്കാനുള്ള പാലം ഇല്ലാത്തതിനാലാണ് ഗ്രാമവാസികള്‍ ഇങ്ങനെ ചെയ്തതെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി