വെങ്കയ്യ നായിഡു / എഎന്‍ഐ ചിത്രം 
India

ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ ഹാജരാകണം; എംപിമാര്‍ക്ക് ഇളവില്ലെന്ന് വെങ്കയ്യ നായിഡു

പ്രതിപക്ഷ നേതാക്കളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരന്തരം ചോദ്യം ചെയ്യാന്‍ വിളിക്കുന്നത് ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോഴാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  സഭാ സമ്മേളനത്തിന്റെ പേരിലോ മറ്റെന്തെങ്കിലും കാരണത്താലോ ക്രിമിനല്‍ കേസുകളില്‍പ്പെട്ട പാര്‍ലമെന്റ് അംഗങ്ങളുടെ സമന്‍സ് അവഗണിക്കാന്‍ കഴിയില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പ്രതിപക്ഷ നേതാക്കളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരന്തരം ചോദ്യം ചെയ്യാന്‍ വിളിക്കുന്നത് ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോഴാണ് സഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി പ്രസ്താവന നടത്തിയത്. 

'സഭാസമ്മേളനത്തിന്റെ പേരിലോ പേരിലോ മറ്റെന്തെങ്കിലും കാരണത്താലോ ക്രിമിനല്‍ കേസുകളില്‍പ്പെട്ട പാര്‍ലമെന്റ് അംഗങ്ങളുടെ സമന്‍സ് അവഗണിക്കാന്‍ കഴിയില്ല. നിയമം അനുസരിക്കുന്ന പൗരന്‍മാര്‍ എന്ന നിലയില്‍ രാജ്യത്തെ നിയമവും നിയമനടപടികളും പാലിക്കാന്‍ നമ്മളും ബാധ്യസ്ഥരാണെന്ന് വെങ്കയ്യ നായിഡു'- രാജ്യസഭയില്‍ പറഞ്ഞു.

അതേസമയം, അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് തൊഴിലില്ലായ്മ ജിഎസ്ടി എന്നിവയ്ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനുമാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നതെങ്കിലും ഇതിന് ഡല്‍ഹി  പൊലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് അറസ്റ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

പേപ്പര്‍ ഒന്നിന് 4000 രൂപ, നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പര്‍ ടെല​ഗ്രാം വഴി വില്‍പ്പന; 19 കാരന്‍ അറസ്റ്റില്‍

ജോലിക്ക് കയറിയ ആദ്യദിനം തന്നെ വൻ കവർച്ച; വിനോദസഞ്ചാരികളുടെ സ്വർണവും പണവും കവർന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

നഗരത്തിരക്കുകൾക്കിടയിൽ ഇനി കണ്ടൽക്കാടിന്റെ തണൽ; കാസർകോട് 'നഗരവനം' മൂന്ന് മാസത്തിനകം തുറക്കും

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍