പ്രതിഷേധത്തിനിടെ യുവതിയെ കടന്നുപിടിച്ച് പൊലീസുകാരന്‍ 
India

പ്രതിഷേധത്തിനിടെ യുവതിയെ കടന്നുപിടിച്ച് പൊലീസുകാരന്‍; വിഡിയോ വൈറല്‍; പിന്നാലെ വിശദീകരണം

ദാദറില്‍ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

മുംബൈ: നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് മുംബൈയില്‍ നടന്ന പ്രതിഷേധത്തിനിടെ വനിതാ പ്രവര്‍ത്തകയോട് പൊലീസ് മോശമായി പെരുമാറിയതായി ആരോപണം. യുവതിയെ പൊലിസുകാരന്‍ കടന്നു പിടിക്കുന്ന വിഡിയോ കോണ്‍ഗ്രസ് വനിതാ നേതാവ് ഏക്‌നാഥ് ഗെയ്ക്‌വാദ് പുറത്തുവിട്ടു. ദാദറില്‍ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.

പ്രതിഷേധത്തിനിടെ ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന പെണ്‍കുട്ടിയോട് പൊലീസുകാരന്‍ അപമര്യാദയായി പെരുമാറിയത്.'ഇതെന്തു പെരുമാറ്റമാണ് മുംബൈ പൊലീസ്? എന്തിനാണ് യുവതികളായ പ്രതിഷേധക്കാരെ പുരുഷ പൊലീസ് ഇത്തരത്തില്‍ കയ്യേറ്റം ചെയ്യുന്നത്. എന്തുകൊണ്ട് വനിതാ പൊലീസില്ല? ഇത് അംഗീകരിക്കാന്‍ കഴിയാത്തതാണ്'. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ വനിത കോണ്‍ഗ്രസ് നേതാവ് വര്‍ഷ ഏക്‌നാഥ് ഗെയ്ക്‌വാദ് ചോദിച്ചു.

എന്നാല്‍ ആരോപണത്തിന് മറുപടിയുമായി മുംബൈ പൊലീസ് രംഗത്തെത്തി. വിഡിയോയെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും സമരക്കാര്‍ക്കിടയില്‍പെട്ട പെണ്‍കുട്ടിയെ പിടിച്ചുമാറ്റുകയാണ് പൊലീസുകാരന്‍ ചെയ്തതെന്നുമാണ് പൊലീസിന്റെ ന്യായീകരണം. പെണ്‍കുട്ടി വരുന്നതിന് എതിര്‍വശത്തേക്ക് നോക്കിയാണ് പൊലീസുകാരന്‍ നിന്നതെന്നും മുതിര്‍ന്ന പൊലീസുകാര്‍ വീഡിയോ പരിശോധിച്ചെന്നും പൊലീസുകാരന്റെ പെരുമാറ്റത്തില്‍ തെറ്റായൊന്നും കണ്ടില്ലെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.

Mumbai Cop Gropes Woman Protester On Camera, Police Defends

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സസ്പെൻഷനിലായ പാളയം പ്രദീപിനെ അഡീഷണൽ പിഎയാക്കണം; മുൻകാല പ്രാബല്യത്തോടെ നിയമനത്തിനായി രമ്യ ഹരിദാസിന്റെ കത്ത്

കൊണ്ടോട്ടിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: അന്വേഷണം ആരംഭിച്ചു

ആകെ 8,000 ഹോസ്റ്റല്‍ മുറികള്‍, 7 ലക്ഷം വിദ്യാര്‍ഥികള്‍: ഡല്‍ഹിയിലെ 'മരണക്കെണികളില്‍' ഇനിയും നിരവധിപേര്‍?

എല്‍പിജി ബുക്കിങ് നിയന്ത്രണം നീക്കി, പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാളെ പിഎ ആക്കണമെന്ന് രമ്യ, ചരിത്രം കുറിച്ച് ഇഷാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണം'; രാഹുലിനെ കണ്ട് വിഡി സതീശന്‍; വൈകില്ലെന്ന് മറുപടി