Mumbai Cop Suspended For Threatening Protesters Screegrab X/@INCMumbai
India

'ഇനി ഇവിടെ കണ്ടാല്‍ ലഹരിക്കേസില്‍ പിടിച്ച് അകത്തിടും'; പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍

മുംബൈയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത പലര്‍ക്കും പൊലീസ് നോട്ടീസ് നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മുംബൈ: സമരം ചെയ്ത പ്രതിഷേധക്കാരെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ മുംബൈ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. സിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടയിലാണ് സംഭവം. പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളോടും പ്രവര്‍ത്തകരോടും പൊലീസ് ഡ്രൈവര്‍ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

'നിങ്ങളെ ഇനി ഇവിടെ കണ്ടാല്‍ ജീവിതം ഞാന്‍ നശിപ്പിക്കും. ഞാന്‍ ലഹരിമരുന്ന് കേസില്‍ പെടുത്തും. നിങ്ങളുടെ ബാഗില്‍ 50 ഗ്രാം വീതം പൊടി ഇട്ടുതരും. ബാക്കി ജീവിതം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരും' -ഉദ്യോഗസ്ഥന്‍ ഭീഷണി മുഴക്കുന്നത് മുംബൈ കോണ്‍ഗ്രസ് പുറത്തുവിട്ട വിഡിയോയില്‍ വ്യക്തമാണ്.

സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കുകയുമായിരുന്നു. വിഷയത്തില്‍ വകുപ്പുതല അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും കേന്ദ്രത്തിനെതിരായ പ്രക്ഷോഭങ്ങള്‍ വ്യാപിച്ചത്. മുംബൈയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത പലര്‍ക്കും പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

"Will Frame You In Drug Case": Mumbai Cop Suspended For Threatening Protesters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവർത്തനം' പാളി; എഡിജിപി എം ആർ അജിത്കുമാറിന് സസ്പെൻഷൻ

'വിജയ്‌യെ മിസ് ചെയ്യും'; തൃഷയ്ക്കൊപ്പം 'ജന നായകൻ' കാണാനെത്തി അമ്മ ഉമ, വിഡിയോ വൈറൽ

ബൗളര്‍മാര്‍ എറിഞ്ഞിട്ടു; സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് 126 റണ്‍സ് വിജയലക്ഷ്യം; ശ്രേയസ് അയ്യര്‍ ആദ്യജയം നേടുമോ?

കരുത്തുറ്റ 160 സിസി എന്‍ജിന്‍ ആയിരിക്കുമോ?; ഹോണ്ടയുടെ പുതിയ സ്‌കൂട്ടര്‍ നാളെ വിപണിയില്‍

ചിട്ടിയാണോ എസ്‌ഐപിയാണോ നല്ലത്?; അറിയാം വിശദമായി