Vijay PTI
India

'എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു'; ദുരന്തത്തില്‍ പ്രതികരിച്ച് വിജയ്

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ വിജയ്‌യുടെ വീടിന് സുരക്ഷ കൂട്ടിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കരൂര്‍  റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ പ്രതികരിച്ച് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത വേദന. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും വിജയ് എക്‌സില്‍ കുറിച്ച സന്ദേശത്തില്‍ പറഞ്ഞു.

'എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാന്‍. കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.' എന്നാണ് വിജയ് ട്വിറ്ററില്‍ കുറിച്ചത്.

ദുരന്തമുണ്ടായ കരൂരില്‍ നിന്നും പോയ വിജയ് ചെന്നൈ നീലാങ്കരയിലെ വീട്ടിലെത്തി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ വിജയ്‌യുടെ വീടിന് സുരക്ഷ കൂട്ടിയിട്ടുണ്ട്. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ദുരന്തസ്ഥലത്തുനിന്ന് രക്ഷപ്പെട്ട വിജയ്ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. ആളുകള്‍ മരിച്ചുവീണിട്ടും എസിമുറിയിലിരിക്കാനായി വിജയ് ഓടിപ്പോയെന്ന് ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ വിമര്‍ശിച്ചു.

TVK president and actor Vijay responded to the tragedy that occurred during the Karur rally.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT