നവജ്യോത് സിങ് സിദ്ദു 
India

പഞ്ചാബില്‍ സമവായം; സിദ്ദു പിസിസി പ്രസിഡന്റ്

നവജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നവജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.

നാലുപേരെ വര്‍ക്കിങ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. സംഗത് സിങ് ഗില്‍സിയാന്‍, സുഖ്‌വിന്ദര്‍ സിങ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിങ് നഗ്ര എന്നിവരാണ് വര്‍ക്കിങ് പ്രസിഡന്റുമാര്‍.

അടുത്ത വര്‍ഷം പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിദ്ദുവിനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാന്റിന്റെ നീക്കം. മുഖ്യമന്ത്രി അമരീന്ദറും സിദ്ദുവും തമ്മിലുള്ള പോര് കേന്ദ്ര നേതൃത്വത്തിന് തലവേദനയായിരുന്നു. ഇതു പരിഹരിക്കാനാണ് സിദ്ദുവിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത്. 

സിദ്ദുവിനെ പ്രസിഡന്റാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാരുടെ യോഗം ചേര്‍ന്നിരുന്നു. ഭൂരിപക്ഷം അംഗങ്ങളും എതിര്‍പ്പ് അറിയിച്ചിരുന്നെങ്കിലും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും എടുക്കുന്ന തീരുമാനത്തിനൊപ്പമായിരിക്കുമെന്ന് അവര്‍ അറിയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

'കൃപാകരി.. ഓർമയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് വേണ്ടി ചെയ്തത്'; നന്ദ​ഗോവിന്ദം ഭജൻസിനോട് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് വിനീത്

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

SCROLL FOR NEXT