അജിത് പവാര്‍/ ഫെയ്‌സ്ബുക്ക്‌ 
India

അജിത് പവാറിന് ധനകാര്യം; എട്ട് എന്‍സിപി മന്ത്രിമാര്‍ക്കും വകുപ്പുകളായി

ശിവസേനയുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് അജിത് പവാറിന് ധനകാര്യവകുപ്പ് നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചു. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ധനകാര്യവകുപ്പിന്റെ കൂടി ചുമതല നല്‍കി. പവാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത മറ്റ് എട്ട് എന്‍സിപി മന്ത്രിമാരുടെ വകുപ്പുകളിലും തീരുമാനമായി.

ഭക്ഷ്യപൊതുവിതരണഉപഭോക്തൃകാര്യ വകുപ്പിന്റെ ചുമതല ഛഗന്‍ ഭുജ്?ബലിനും ഡ്രഗ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിന്റെ ചുമതല ധരംറാവുബാബ അത്രമിനും നല്‍കും. ഗിലിപ് വാല്‍സെ പാട്ടില്‍ സഹകരണ വകുപ്പിന്റെയും ധനഞ്ജയ് മുണ്ടെ കൃഷി വകുപ്പിന്റെയും ചുമതലയേല്‍ക്കും. 

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഹസന് മുഷ്‌റിഫും ദുരിതാശ്വാസദുരന്തനിവാരണ, പുനരധിവാസ വകുപ്പുകള്‍ അനില്‍ പാട്ടിലും നയിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവകുപ്പില്‍ അതിഥി താത്കറെയും കായികയുവജനക്ഷേമ വകുപ്പില്‍ സഞ്ജയ് ബന്‍സോദെയും മന്ത്രിമാരാകും. അജിത് പവാര്‍ ഉള്‍പ്പെടെ എന്‍സിപി എംഎല്‍എമാര്‍ കഴിഞ്ഞ മാസമാണ് ശിവസേനബിജെപി സഖ്യത്തോടൊപ്പം ചേര്‍ന്നത്.

ശിവസേനയുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് അജിത് പവാറിന് ധനകാര്യവകുപ്പ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയാണ് കൂടുതല്‍ വകുപ്പുകള്‍ വിട്ടുനല്‍കിയത്. ശിവസേനയില് മൂന്ന് വകുപ്പുകല്‍ മാത്രമാണ് മാറ്റിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം