പ്രതീകാത്മക ചിത്രം 
India

നീറ്റ് എംഡിഎസ് പരീക്ഷ നീട്ടി; വിശദാംശങ്ങള്‍

നീറ്റ് എംഡിഎസ് പരീക്ഷാ തീയതി മാറ്റിവെച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നീറ്റ് എംഡിഎസ് പരീക്ഷാ തീയതി മാറ്റിവെച്ചു. മാര്‍ച്ച് 18 ലേക്ക് പരീക്ഷാ തീയതി മാറ്റിവെച്ചതായി നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഇസ്) അറിയിച്ചു. 

മാസ്റ്റേഴ്‌സ് ഓഫ് ഡെന്റല്‍ സര്‍ജറി പ്രവേശനത്തിനുള്ള പരീക്ഷയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍  natboard.edu.in. എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാന്‍ എന്‍ബിഇഎംഇസിന്റെ അറിയിപ്പില്‍ പറയുന്നു.

നേരത്തെ ഫെബ്രുവരി ഒന്‍പതിന് പരീക്ഷ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. യോഗ്യത തെളിയിക്കുന്നതിനുള്ള കട്ട് ഓഫ് ഡേറ്റ് മാര്‍ച്ച് 31 ആണ്. നീറ്റ് എംഡിഎസ് പരീക്ഷ ജൂലൈയില്‍ നടത്തണമെന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ ടാഗ് ചെയ്ത് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ഇവര്‍ ആവശ്യം ഉന്നയിച്ചിരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആശ്വാസ വാര്‍ത്ത; കുടകില്‍ കാണാതായ ശരണ്യയെ കണ്ടെത്തി

4 ഓവര്‍ 9 റണ്‍സ് 2 വിക്കറ്റ്! വീണ്ടും വീണ്ടും പറയുന്നു... 'ഷമി ഹീറോയാട ഹീറോ'...

'എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാനല്ല, തെരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ഭാവി ഭദ്രമാക്കാന്‍'; വൻ പ്രഖ്യാപനങ്ങളുമായി അമിത് ഷാ

തിയേറ്റര്‍ ഓഫ് ഡ്രീംസ്-അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം തുടങ്ങി; ഭദ്രദീപം കൊളുത്തി സൂര്യ

ഇക്കാര്യങ്ങൾ ചെയ്താൽ ഫ്രിഡ്ജിലെ ദുർ​ഗന്ധം അകറ്റാം

SCROLL FOR NEXT