പ്രതീകാത്മകം ഫയൽ
India

നാളെ നടത്താനിരുന്ന നീറ്റ് പിജി പ്രവേശന പരീക്ഷ മാറ്റി വച്ചു

വിദ്യാർഥികൾക്ക് നേരിട്ട അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച് ആരോ​ഗ്യ മന്ത്രാലയം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: നാളെ (ഞായറാഴ്ച) നടത്താൻ നിശ്ചിയിച്ചിരുന്ന നീറ്റ് പിജി പ്രവേശന പരീക്ഷ മാറ്റി വച്ചു. പുതിയ തീയതി പിന്നീട് പ്രസിദ്ധപ്പെടുത്തുമെന്നു ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. നീറ്റ്, നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രമക്കേട് പുറത്തു വന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്.

മുൻകരുതൽ നടപടിയെന്ന നിലയിലാണ് പരീക്ഷകൾ മാറ്റി വയ്ക്കുന്നതെന്നു മന്ത്രാലയം പറഞ്ഞു. വിദ്യാർഥികൾക്ക് നേരിട്ട അസൗകര്യത്തിൽ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. വി​ദ്യാർഥികളുടെ ഭാവി പരി​ഗണിച്ചും പരീക്ഷയുടെ പവിത്രത നിലനിർത്തുന്നതിനുമാണ് തീരുമാനം എടുത്തിരിക്കുന്നതെന്നും ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നേരത്തെ ജൂൺ 25നും 27നുമിടയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷയും മാറ്റിയിരുന്നു. നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം; വളഞ്ഞിട്ട് നടുറോഡില്‍ തലയ്ക്കടിച്ച് വീഴ്ത്തി

വിഷപ്പാമ്പ് വയോധികനെ ചുറ്റിവരിഞ്ഞ് കിടന്നത് നാലു മണിക്കൂര്‍; പക്ഷാഘാതം വന്നു തളര്‍ന്നയാളുടെ അത്ഭുത രക്ഷപ്പെടല്‍

പൊറോട്ട എങ്ങനെ ആരോ​ഗ്യകരമായി കഴിക്കാം

'ആര്‍ത്തവം നാണക്കേടാണോ?' ശ്രീലേഖയ്ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ദുല്‍ഖിഫില്‍

പാമ്പുകടിയേറ്റ് രക്തം ഛർദിച്ചെത്തിയ യുവതിക്ക് ചികിത്സ നൽകിയില്ല; പൊന്നാനി താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ പരാതി

SCROLL FOR NEXT