പ്രതിഷേധം തടയാന്‍ പൊലീസിനെ വിന്യസിച്ചപ്പോള്‍ 
India

ഈ വര്‍ഷം ബുക്കിങ് ബാക്കിയുള്ളത് മൂന്ന് ദിവസം മാത്രം; രാംലീല മൈതാനത്തിന് കെട്ടിവെക്കേണ്ടത് 1.21 ലക്ഷം; 'പൂട്ട്' ഇട്ട് അധികൃതര്‍

ഏകദേശം 50,000 പേരെ ഉള്‍കൊള്ളുന്ന രാംലീല മൈതാനം ഉപയോഗിക്കാന്‍ ഒരു ദിവസത്തേക്ക് നല്‍കേണ്ട തുക 1.21 ലക്ഷം രൂപയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: ജന്തര്‍ മന്തറിനു പകരം ഡല്‍ഹിയിലെ സ്ഥിരം സമരവേദിയായി പ്രഖ്യാപിച്ച മൂന്ന് വേദികളിലൊന്നായ രാംലീല മൈതാനത്ത് ഈ വര്‍ഷം ഇനിയുള്ളത് മൂന്നു തീയതികള്‍ മാത്രം. ഡിസംബര്‍ 29, 30, 31 ദിവസങ്ങളില്‍ മാത്രമാണ് ഇനി രാംലീല മൈതാനം ബുക്ക് ചെയ്യാനാവുകയെന്ന് അധികൃതര്‍ അറിയിച്ചു. ഏകദേശം 50,000 പേരെ ഉള്‍കൊള്ളുന്ന രാംലീല മൈതാനം ഉപയോഗിക്കാന്‍ ഒരു ദിവസത്തേക്ക് നല്‍കേണ്ട തുക 1.21 ലക്ഷം രൂപയാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റും നികുതിയും അടക്കമുള്ള തുകയാണിത്.

50,000 രൂപയാണ് ഒരു ദിവസം രാംലീല മൈതാനം ബുക്ക് ചെയ്യാനുള്ള ഫീസ്. ഇതിനൊപ്പം 55,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും വേണം. ഈ തുക തിരികെ ലഭിക്കും. ഇതും നികുതിയും ചേര്‍ന്ന് 1.21 ലക്ഷം രൂപയാണ് സമരത്തിനുള്ള ചെലവ്. ഡല്‍ഹി കോര്‍പ്പറേഷന്റെ ഹോട്ടികള്‍ച്ചര്‍ വകുപ്പ് വഴിയാണ് മൈതാനം ബുക്ക് ചെയ്യാന്‍ സാധിക്കുക. ഡല്‍ഹി പൊലീസില്‍ നിന്നുള്ള നോഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമെ സമരത്തിന് അനുമതി ലഭിക്കുകയുള്ളൂ.

പൊലീസ് കമ്മീഷണര്‍ അനുരാഗ് കുമാര്‍ ഒക്ടോബര്‍ 11-ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ജന്തര്‍ മന്തറിലെ പ്രതിഷേധാനുമതി റദ്ദാക്കുകയും, വടക്കന്‍ ഡല്‍ഹിയിലെ ബുരാരി ഗ്രൗണ്ട്, കിഴക്കന്‍ ഡല്‍ഹിയിലെ സി.ബി.ഡി ഗ്രൗണ്ട്, രാംലീല മൈതാനം എന്നിവ പുതിയ പ്രതിഷേധ വേദികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് പിന്നാലെയാണ് പുതിയ നീക്കം.

New protest site Ramlila Maidan costs Rs 1.21 lakh to book, only 3 dates available

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോസ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്‍

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്‌ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ്‍ 2026 വിപണിയില്‍

വിമാനയാത്രയ്ക്കിടെ കയ്യാങ്കളി; ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന്റെ മുഖത്ത് ഇടിച്ചു, കടിച്ചു; നടി സെല്‍മ ബ്ലയര്‍ അറസ്റ്റില്‍