No Law To Punish Woman Protecting 'Raja Beta': High Court In Rape Case പ്രതീകാത്മക ചിത്രം
India

'രാജ ബീറ്റ'യെ സംരക്ഷിക്കുന്നതില്‍ ശിക്ഷയില്ല; അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിയുടെ അമ്മയെ കുറ്റവിമുക്തയാക്കി

വളരെ ലളിതമായി പറഞ്ഞാല്‍ ഇന്ത്യക്കാരായ അമ്മമാര്‍ക്ക് സ്വന്തം മകനില്‍ തെറ്റുകാണാന്‍ പറ്റാത്ത അവസ്ഥ.

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: 'രാജ ബീറ്റ'(Raja Beta)യെ സംരക്ഷിക്കുന്ന സ്ത്രീയെ ശിക്ഷിക്കാന്‍ നിയമമില്ലെന്ന് പഞ്ചാബ്,ഹരിയാന ഹൈക്കോടതി. അഞ്ചര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ ജീവപര്യന്തം കഠിനതടവ് ശിക്ഷയായി കുറയ്ക്കുകയും ചെയ്തുകൊണ്ടാണ് കോടതി ഉത്തരവ്. കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന പ്രതിയുടെ മാതാവിനെ വെറുതെ വിടുകയും ചെയ്തു. പ്രതിയുടെ കുടുംബാംഗങ്ങള്‍ പ്രത്യേകിച്ച് അമ്മമാര്‍ക്ക് അവരുടെ ആണ്‍മക്കളോട് അന്ധമായ സ്‌നേഹമാണുള്ളതെന്നും അവര്‍ എത്ര മോശമായാലും ദുഷ്ടരായാലും അവരെ ഇപ്പോഴും 'രാജ ബീറ്റ' കളായി കണക്കാക്കുന്നുവെന്നുമാണ് കോടതി കുറ്റവിമുക്തയാക്കാന്‍ കാരണമായി പറഞ്ഞത്.

അമ്മമാര്‍ മകനെ അമിതമായി സംരക്ഷിക്കുകയും എല്ലാ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്ത്, വളര്‍ന്നു വലുതാകുന്ന മകന്‍ യാതൊരു ഉത്തരവാദിത്തവും വഹിക്കാതെ രാജാവിനെപ്പോലെ പെരുമാറുന്ന പുരുഷന്‍മാരെ സൂചിപ്പിക്കുന്ന പ്രയോഗമാണ് 'രാജ ബീറ്റ' എന്നത്. വളരെ ലളിതമായി പറഞ്ഞാല്‍ ഇന്ത്യക്കാരായ അമ്മമാര്‍ക്ക് സ്വന്തം മകനില്‍ തെറ്റുകാണാന്‍ പറ്റാത്ത അവസ്ഥ. ഐപിസിയില്‍ രാജബീറ്റയെ സംരക്ഷിക്കുന്ന അമ്മയെ ശിക്ഷിക്കാന്‍ വകുപ്പ് ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ബലാത്സംഗത്തിന്റെ തെളിവ് നശിപ്പിക്കാനുള്ള പരിഭ്രാന്തി മൂലമാണ് കൊലപാതകമെന്നും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ളതല്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. കുറ്റവാളിക്ക് ജീവപര്യന്തം കഠിനതടവും 30 വര്‍ഷം തടവും ശിക്ഷ വിധിച്ചു. പിഴത്തുക 30 ലക്ഷം രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ അനൂപ് ചിത്കര, സുഖ് വീന്ദര്‍ കൗര്‍ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

അഞ്ച് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനേക്കാളും വലുത് അമ്മയ്ക്ക് മകനെ സംരക്ഷിക്കുക എന്ന ലക്ഷ്യമാണുണ്ടായിരുന്നതെന്നും കോടതി പറഞ്ഞു. ഈ സാമൂഹിക മനോഭാവം ഭയാനകമാണെങ്കിലും പുതിയതല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2020ല്‍ വിചാരണക്കോടതി വിരേന്ദര്‍ എന്ന ഭോലുവിനെ വധശിക്ഷയ്ക്ക് വിധിക്കുകയും അമ്മ കമല ദേവിയെ കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തു. ബലാത്സംഗം, കൊലപാതകം, ഗൂഢാലോചന എന്നിവയായിരുന്നു ഇവര്‍ക്ക് മേല്‍ ചുമത്തിയ വകുപ്പുകള്‍. അമ്മയുടെ പെരുമാറ്റം എത്ര അപലപനീയമാണെങ്കിലും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ശിക്ഷിക്കാന്‍ കഴിയില്ല. കമല ദേവിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനയ്‌ക്കോ തെളിവ് നശിപ്പിക്കലിനോ സ്വീകാര്യമായ തെളിവുകളില്ലെന്നും കോടതി പറഞ്ഞു. 2018 മെയ് മാസത്തില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് അവളുടെ പിതാവിന്റെ ജീവനക്കാരനായ വീരേന്ദറാണ്. അഞ്ച് വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയുടെ പിതാവിനൊപ്പമായിരുന്നു ജോലി ചെയ്തിരുന്നത്.

No Law To Punish Woman Protecting 'Raja Beta': High Court In Rape Case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇവിടെ ബുള്‍ഡോസര്‍ രാജ് ഇല്ല; കര്‍ണാടകയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുത്'; പിണറായിക്ക് മറുപടി

മണ്ഡല മഹോത്സവത്തിന് പരിസമാപ്തി; മകരവിളക്ക് ഉത്സവത്തിനായി 30ന് നട തുറക്കും

മുട്ടം മെട്രോ സ്‌റ്റേഷനില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്; പിടിയില്‍

തയ്‌വാനില്‍ വന്‍ ഭൂചലനം; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ; തീവ്രത 7.0

കളഭനിറവിൽ ഗുരുവായുരപ്പൻ; ദർശനം തേടി ഭക്തസഹസ്രങ്ങൾ

SCROLL FOR NEXT