Karnataka High Court   ഫയല്‍
India

ഭര്‍ത്താവിനേക്കാള്‍ വരുമാനമുള്ള ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ല: കര്‍ണാടക ഹൈക്കോടതി

ഓരോ കേസും അതിന്റെ പ്രത്യേക സാഹചര്യങ്ങളും തെളിവുകളും വിലയിരുത്തിയാണ് തീരുമാനിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ബംഗളൂരു: ഭാര്യയ്ക്ക് സ്വന്തമായി മതിയായ വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടെങ്കില്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ അവകാശമില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ജീവനാംശം അനുവദിക്കുമ്പോള്‍ സ്ത്രീയാണെന്ന ഒറ്റ കാരണത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനാകില്ല. ഇരുകക്ഷികളുടെയും സാമ്പത്തിക സാഹചര്യം, വരുമാനം, ജീവിതനിലവാരം എന്നിവ സമഗ്രമായി പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു.

ഗാര്‍ഹിക പീഡന നിയമം, ഹിന്ദു ദത്തെടുക്കലും ജീവനാംശവും സംബന്ധിച്ച നിയമം, ക്രിമിനല്‍ പ്രൊസീജര്‍ കോഡ് എന്നിവ പ്രകാരം ഹര്‍ജി നല്‍കിയെന്ന കാരണത്താല്‍ മാത്രം ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന് നിര്‍ബന്ധിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓരോ കേസും അതിന്റെ പ്രത്യേക സാഹചര്യങ്ങളും തെളിവുകളും വിലയിരുത്തിയാണ് തീരുമാനിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഭാര്യയ്ക്ക് സ്ഥിരവരുമാനമുണ്ടെന്നും ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമാണ് ലഭിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. സാമ്പത്തിക ബാധ്യതകളേക്കുറിച്ചും വായ്പകളെക്കുറിച്ചും ആവശ്യമായ രേഖകളും വ്യക്തമായ വിവരങ്ങളും ഹര്‍ജിക്കാരി സമര്‍പ്പിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ ജീവനാംശം അനുവദിക്കുന്നതില്‍ സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ നിര്‍ണായകമാണെന്ന് കോടതി വ്യക്തമാക്കി. ഭാര്യയുടെ വരുമാനം, ഭര്‍ത്താവിന്റെ വരുമാനം, ഇരുവരുടെയും സാമ്പത്തിക ബാധ്യതകള്‍, ജീവിതനിലവാരം എന്നിവയെല്ലാം പരിശോധിച്ച ശേഷമേ ജീവനാംശം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാവൂ എന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം.

No maintenance to be paid to wife who earns more than husband: Karnataka High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞത്തേക്ക് വന്‍വിദേശ നിക്ഷേപം; അദാനിയുടെ 49 ശതമാനം ഓഹരി വാങ്ങി തുറമുഖ ഭീമന്‍ എംഎസ്‌സി

ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം ചാര്‍ജര്‍ പ്ലഗില്‍ നിന്ന് മാറ്റാറുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കാം

അമിത ശബ്ദവും വെളിച്ചവുമുള്ള മോഡിഫിക്കേഷന്‍ അനുവദിക്കാനാകില്ല; കേന്ദ്രനിയമം ബാധകമെന്ന് ഗതാഗത മന്ത്രി

'തൂഫാന്‍' വൊളന്റിയര്‍ എംഡിഎംഎയുമായി പിടിയില്‍; ഉപയോഗത്തിന് സ്വന്തമായി വികസിപ്പിച്ചെടുത്ത മയക്കുമരുന്ന് ഉപകരണങ്ങള്‍

ആകാശത്ത് 'സ്‌ട്രോബെറി മൈക്രോമൂണ്‍'; എന്താണിത്, അറിയേണ്ടതെല്ലാം