ഫയല്‍ ചിത്രം 
India

കുട്ടികള്‍ക്ക് ഉടന്‍ കോവിഡ് വാക്‌സിന്‍ വേണ്ട; കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായി വിദഗ്ധ സമിതിയംഗം 

കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ ഉടന്‍ വേണ്ടെന്ന് വിദഗ്ധ സമിതിയംഗം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ ഉടന്‍ വേണ്ടെന്ന് വിദഗ്ധ സമിതിയംഗം. രാജ്യത്ത് 12 വയസില്‍ താഴെയുള്ള ഒരു കുട്ടി പോലും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല. കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചമാണ്. അതിനാല്‍ ഉടന്‍ തന്നെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതില്ലെന്ന്് വാക്‌സിനേഷനുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതിക ഉപദേശക സമിതി അംഗം ഡോ. ജയപ്രകാശ് മുളിയില്‍ പറഞ്ഞു.

കോവിഡിനെതിരെ കുട്ടികള്‍ മികച്ച രോഗപ്രതിരോധശേഷിയാണ് പ്രകടിപ്പിക്കുന്നത്. അതിനാല്‍ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ ധൃതിയുടെ ആവശ്യമില്ല. ഇക്കാര്യം സമിതി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായി ജയപ്രകാശ് മുളിയില്‍ പറഞ്ഞു.

 കോവിഡ് മൂലം കുട്ടികളുടെ ഇടയില്‍ കാര്യമായി മരണം സംഭവിച്ചിട്ടില്ല. 12 വയസില്‍ താഴെയുള്ള ഒരു കുട്ടി പോലും രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല. കാന്‍സര്‍ പോലുള്ള മറ്റു ഗുരുതര രോഗങ്ങള്‍ കൊണ്ടാണ് മരണം സംഭവിച്ചത്. അതിനാല്‍ കോവിഡ് ബാധിച്ചത് കൊണ്ടാണ് കുട്ടികള്‍ മരിച്ചത് എന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അറിയപ്പെടുന്ന ഡോക്ടറാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ പകര്‍ച്ചവ്യാധി വിഭാഗം വിദഗ്ധനായ ജയപ്രകാശ് മുളിയില്‍. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുടെ ഭാഗത്ത് നിന്ന് വിശദീകരണം ഒന്നും ഉണ്ടായിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിലങ്ങാട് മേഖലയിൽ ജനങ്ങളെ ഉടൻ മാറ്റി താമസിപ്പിക്കണം; മലയോര റോഡിൽ രാത്രി യാത്രയ്ക്കും വിലക്ക്

ആരോ​ഗ്യ വകുപ്പിൽ അടിമുടി അഴിച്ചുപണി; 25 മെഡിക്കൽ കോളജ് സൂപ്രണ്ടുമാരെ സ്ഥലം മാറ്റി

ബസിൽ നിന്ന് യാത്രക്കാർ ഇറങ്ങുമ്പോൾ ബാ​ഗ് മോഷ്ടിച്ചു; പെരുമ്പാവൂരിൽ യുവതി പിടിയിൽ

കേരളത്തില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

'അല്‍ തുറയ്യ' നക്ഷത്രസമൂഹം ജൂണ്‍ 7 ന് ദൃശ്യമാകും; യുഎയില്‍ വരാനിരിക്കുന്നത് കടുത്ത വേനല്‍ച്ചൂട്, മുന്നറിയിപ്പ്

SCROLL FOR NEXT