AI Images google gemini
India

'ഹോട്ടല്‍ ബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് വേണ്ട'; ഇളവ് നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ഇക്കാര്യത്തില്‍ ഭക്ഷണശാലകള്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കിയിട്ടില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് നിതിന്‍ വാസുദേവ് സമ്പ്രെയുടെ ബഞ്ച് വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: ഹോട്ടലുകളില്‍ ബില്ലിനൊപ്പം നിര്‍ബന്ധിതമായി സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് ആവര്‍ത്തിച്ച് ഡല്‍ഹി ഹൈക്കോടതി. ചില ഹോട്ടലുകളില്‍ ഇപ്പോഴും ബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് ഇളവ് നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ഭക്ഷണശാലകള്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കിയിട്ടില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് നിതിന്‍ വസുദേവ് സമ്പ്രെയുടെ ബഞ്ച് വ്യക്തമാക്കി.

സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കിയ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മാര്‍ഗരേഖ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ശരിവെച്ചിരുന്നു. ഈ ഉത്തരവിനെതിരായ നാഷണല്‍ റസ്റ്ററന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ അപ്പീലുകള്‍ കോടതി സ്വീകരിച്ചു.

ഭക്ഷണം കഴിക്കാനെത്തുന്നവരില്‍ നിന്ന് സര്‍വീസ് ചാര്‍ജായി നിര്‍ബന്ധപൂര്‍വം പണം ഈടാക്കാനാകില്ലെന്നും അത് നിയമവിരുദ്ധമാണെന്നുമായിരുന്നു മാര്‍ച്ചിലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഭക്ഷണബില്ലില്‍ നിര്‍ബന്ധപൂര്‍വം സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടുത്തുന്നുവെന്ന പരാതികളെ തുടര്‍ന്ന് 2022 ജൂലൈ നാലിനാണ് കേന്ദ്രം മാര്‍ഗരേഖ പുറത്തിറക്കയിത്. ഇതിനെതിരെ ഹോട്ടലുടമകള്‍ കോടതിയെ സമീപിച്ചു. സര്‍വീസ് ചാര്‍ജ് ഇനത്തില്‍ വരുന്ന തുക ജീവനക്കാരുടെ ക്ഷേമത്തിനാണ് വിനിയോഗിക്കുന്നതെന്നായിരുന്നു ഹോട്ടലുടമകളുടെ വാദം. ഭക്ഷണം വിളമ്പുന്നയാള്‍ക്ക് ടിപ്പായി പണം നല്‍കിയാല്‍ അത് അയാള്‍ക്ക് മാത്രമാകും ലഭിക്കുക. എന്നാല്‍ സര്‍വീസ് ചാര്‍ജ് എല്ലാ ജീവനക്കാര്‍ക്കും വീതിച്ച് നല്‍കുമെന്നും ഉടമകള്‍ പറഞ്ഞു.

No service charge with hotel bills; Delhi High Court clarifies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിയില്‍ നിന്ന് അവഗണന; പത്മിനി തോമസ് തിരികെ കോണ്‍ഗ്രസിലേക്ക്

'വഷളന്‍, ഇനി എഎംഎല്‍എ ആകില്ല'; മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് പിന്നാലെ സണ്ണി ജോസഫിനും അനില്‍കുമാറിനുമെതിരെ സൈബര്‍ ആക്രമണം

ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാരുടെ കൈകളിൽ വിരിയുന്ന 'മാജിക്'; പാലക്കാടിന് മാതൃകയായി 'മാജിക് മോപ്സ്'

'സെഞ്ച്വറി, സെഞ്ച്വറി, സെഞ്ച്വറി'... അപൂര്‍വ റെക്കോര്‍ഡില്‍ ഗ്ലെന്‍ ഫിലിപ്‌സും!

വീട്ടിൽ തന്നെ തയ്യാറാക്കാം ഇൻസ്റ്റന്റ് ഉപ്പുമാവ് മിക്സ്; രാവിലെ ബ്രേക്ക്ഫാസ്റ്റ് ഇനി മിനിറ്റുകൾക്കുള്ളിൽ!