ജഗ്ദീപ് ധന്‍കര്‍ /ഫയല്‍ ചിത്രം 
India

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എല്ലാം അനുവദിക്കാനാവില്ല; ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ വ്യാജമായ ആഖ്യാനങ്ങള്‍ നടത്തുന്നു: ബിബിസിക്കെതിരെ ഉപരാഷ്ട്രപതി

അവാസ്തവവും ജുഡീഷ്യറി തള്ളിയതുമായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ വ്യാജമായ ആഖ്യാനങ്ങള്‍ നടത്തുകയാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ബിബിസി വ്യാജവാര്‍ത്തകള്‍ നല്‍കിയെന്നും പേരുപരാമര്‍ശിക്കാതെ ഉപരാഷ്ട്രപതി കുറ്റപ്പെടുത്തി. അവാസ്തവവും ജുഡീഷ്യറി തള്ളിയതുമായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. 

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എല്ലാം അനുവദിക്കാനാവില്ലെന്നും ജഗ്ദീപ് ധന്‍കര്‍ അഭിപ്രായപ്പെട്ടു. തെറ്റായ വിവരങ്ങള്‍ കൊണ്ടുതള്ളുന്നതും മറ്റൊരു തരത്തിലുള്ള അധിനിവേശമാണ്. ഇതിനെ ശക്തമായി നേരിടുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 

ഇത്തരം നീക്കങ്ങള്‍ക്കെതിരെ സദാ ജാഗ്രതയോടെയിരിക്കണം. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് പ്രബേഷണര്‍മാരുമായുള്ള സംവാദത്തിലാണ് ഉപരാഷ്ട്രപതിയുടെ മുന്നറിയിപ്പ്. അശ്രദ്ധമായിരുന്നാല്‍ ഇത്തരം വ്യാജപ്രചാരണങ്ങള്‍ മനസ്സിലാക്കാനാകില്ലെന്നും ഉപരാഷ്ട്രപതി ഉപദേശിച്ചു. 

നമ്മുടെ രാജ്യത്തെ ബുദ്ധിജീവികളെന്ന് വിളിക്കപ്പെടുന്ന ഒരുവിഭാഗത്തിന്, പുറത്തു നിന്നും വരുന്നതെന്തും വിശുദ്ധമാണെന്ന ഒരു ചിന്താഗതി കണ്ടു വരുന്നുണ്ട്. ബഹുമാനിക്കപ്പെടേണ്ട മനസ്സുകളില്‍ നിന്ന് ഉയര്‍ന്നതാണ് ഇത് എന്ന ദുഷിച്ച പ്രവണത വളര്‍ന്നുവന്നിട്ടുണ്ട്. ഇതിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT