സുശീല്‍ കുമാര്‍ മോദി/ഫയല്‍ 
India

പെട്രോളിനു ജിഎസ്ടി: പത്തു വര്‍ഷത്തേങ്കിലും നടക്കുന്ന കാര്യമല്ലെന്ന് ബിജെപി നേതാവ് 

പെട്രോളിനു ജിഎസ്ടി: പത്തു വര്‍ഷത്തേങ്കിലും നടക്കുന്ന കാര്യമല്ലെന്ന് ബിജെപി നേതാവ് 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നത് അടുത്ത എട്ടോ പത്തോ വര്‍ഷത്തേക്കു നടക്കുന്ന കാര്യമല്ലെന്ന് ബിജെപി എംപി സുശീല്‍ കുമാര്‍ മോദി. പെട്രോളും ഡീസലും ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്കു രണ്ടു ലക്ഷം കോടിയുടെ റവന്യു നഷ്ടമാണ് ഉണ്ടാവുക. ഇതു സഹിക്കാന്‍ ഒരു സംസ്ഥാനവും തയാറാവില്ലെന്ന് മോദി രാജ്യസഭയില്‍ പറഞ്ഞു.

ജിഎസ്ടി കൗണ്‍സിലില്‍ ഈ വിഷയം ഉന്നയിക്കാന്‍ സുശീല്‍ കുമാര്‍ മോദി പ്രതിപക്ഷ പാര്‍ട്ടികളെ വെല്ലുവിളിച്ചു. ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനങ്ങളെ എന്‍ഡിഎ ഇതര സംസ്ഥാനങ്ങള്‍ എതിര്‍ത്തിട്ടില്ലെന്നും മോദി പറഞ്ഞു.

പെട്രോളിയം ഇന്ധനങ്ങള്‍ ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരണമെന്ന നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ സന്തോഷമേയുള്ളുവെന്ന് കഴിഞ്ഞയാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. അടുത്ത ജിഎസ്ടി കൗണ്‍സിലില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയാവാമെന്നും ധനമന്ത്രി പറഞ്ഞു. 

ജിഎസ്ടി കൗണ്‍സിലിനു പുറത്താണ് പ്രതിപക്ഷ നേതാക്കള്‍ ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് സുശീല്‍ കുമാര്‍ മോദി കുറ്റപ്പെടുത്തി. കൗണ്‍സിലില്‍ ഇക്കാര്യം ഉന്നയിക്കൂ. പെട്രോളും ഡീസലും ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവന്നാല്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന രണ്ടു ലക്ഷം കോടിയുടെ നഷ്ടം ആരു നികത്തും? -മോദി ചോദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്; സ്ത്രീ സൗഹൃദങ്ങളും സംസാരിക്കണം: എസ്തര്‍

'പ്രണയവും ഇഷ്ടവും തോന്നും ആഷ്‌ലിയോട്'; ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ മമിതയുടെ ലുക്ക്

പെട്രോളിന് അഞ്ചു രൂപ കൂട്ടി, ഡീസലിന് മൂന്നും; ഇന്ധന വില പുനര്‍ നിര്‍ണയിച്ച് നയാര

എഐ ഭീമന് ഉപദേശം നല്‍കാന്‍ ഹിന്ദു സന്യാസി? സിലിക്കണ്‍ വാലിയില്‍ സ്വാമി സര്‍വപ്രിയാനന്ദയുമായി ആന്ത്രോപിക്കിന്റെ രഹസ്യ കൂടിക്കാഴ്ച