പ്രതീകാത്മക ചിത്രം 
India

'ഇപ്പോള്‍ ആരും അവനെ ബുദ്ധിമുട്ടിക്കുന്നില്ല'; 'സ്‌നേഹനിധി'യായ അച്ഛന്‍ പത്തുവയസുകാരനെ കഴുത്തുഞെരിച്ച് കൊന്നു; മണിക്കൂറുകള്‍ മൃതദേഹം കെട്ടിപ്പിടിച്ചു കിടന്നു

43 കാരനായ വിഷാദരോഗി മകനെ കൊലപ്പെടുത്തിയ ശേഷംശവശരീരത്തോടൊപ്പം മണിക്കൂറുകളോളം കിടന്നുറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്


കാന്‍പൂര്‍: 43 കാരനായ വിഷാദരോഗി മകനെ കൊലപ്പെടുത്തിയ ശേഷം
ശവശരീരത്തോടൊപ്പം മണിക്കൂറുകളോളം കിടന്നുറങ്ങി. തുടര്‍ന്ന് കൊല നടത്തിയ വിവരം ഭാര്യയോട് തുറന്നു പറയുകയായിരുന്നു. കാന്‍പൂരിലാണ് സംഭവം. ഭാര്യയുടെ പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

അലങ്കാര്‍ ശ്രീവാസ്തവയാണ് അറസ്റ്റിലായത്. ഭാര്യ സരിക, മക്കളായ റുഷാങ്ക്, ഗീതിക, തൂലിക എന്നിവര്‍ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നു. സര്‍ക്കാര്‍ അധ്യാപികയാണ് ഭാര്യ. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കുട്ടിയെ കഴുത്ത് ഞെരിച്ചുകൊന്ന വിവരം ഇയാള്‍ ഭാര്യയോട് പറഞ്ഞത്.
ഭാര്യ വിവരം ബന്ധുക്കളെ അറിയിക്കുയും അവര്‍ ഉടന്‍ തന്നെ വീട്ടില്‍ എത്തുകയുമായിരുന്നു. പിന്നീട് ഈ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. 

വെള്ളിയാഴ്ച രാത്രിയാണ് ഇയാള്‍ മകനെ കൊലപ്പെടുത്തിയത്. അതിന് ശേഷം ഡ്രോയിങ് റൂമില്‍ ഏറെ നേരം ഉറങ്ങിയെന്നും അലങ്കാര്‍ തന്നോട് പിറ്റേദിവസം രാവിലെ പറഞ്ഞതായി ഭാര്യ പൊലീസിനോട് പറഞ്ഞു. ഇനി മകനെ ആരും ശല്യപ്പെടത്തില്ലെന്നും അവന്‍ ഇപ്പോള്‍ സ്വസ്ഥമായി ഉറങ്ങുകയാണെന്നും പറഞ്ഞതായും ഭാര്യ പറയുന്നു. 


ലോക്ക്ഡൗണില്‍ ജോലി നഷ്ടമായതിനെ തുട്ര്‍ന്ന് അലങ്കാര്‍ കടുത്ത നിരാശയിലായിരുന്നു. മക്കളെ ഒത്തിരിസ്‌നേഹിച്ചിരുന്ന അലങ്കാര്‍ അവരുടെ ഭാവി ഓര്‍ത്ത് ഏറെ വിഷമിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അലങ്കാറിനെതിരെ ഐപിസി 302 ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്ര എടുത്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT