പ്രതീകാത്മക ചിത്രം 
India

ഇനി 182 ദിവസം കാത്തിരിക്കേണ്ട!; പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ ഉടന്‍ ആധാറിന് അപേക്ഷിക്കാം

ആധാറിന് അപേക്ഷിക്കുന്നതിന് പ്രവാസികള്‍ക്ക് ഇളവ് അനുവദിച്ച് യുഐഡിഎഐ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആധാറിന് അപേക്ഷിക്കുന്നതിന് പ്രവാസികള്‍ക്ക് ഇളവ് അനുവദിച്ച് യുഐഡിഎഐ. പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ ഉടന്‍ തന്നെ ആധാറിന് അപേക്ഷിക്കാമെന്ന് യുഐഡിഎഐ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ആധാറിന് അപേക്ഷിക്കാന്‍ നാട്ടിലെത്തി 182 ദിവസം പ്രവാസികള്‍ കാത്തിരിക്കണം. ഇതിലാണ് ഇളവ് അനുവദിച്ചത്. ഇനിമുതല്‍ നാട്ടിലെത്തിയാല്‍ ഉടന്‍ തന്നെ ആധാറിനായി അപേക്ഷിക്കാം.

2020 മെയില്‍ പ്രവാസികള്‍ക്ക് ആധാര്‍ എടുക്കുന്നതിനുള്ള നിബന്ധനയില്‍ ഇളവ് അനുവദിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചിരുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ ഉടന്‍ തന്നെ ആധാറിന് അപേക്ഷിക്കാന്‍ സാധിക്കുന്നവിധം വ്യവസ്ഥയില്‍ ഇളവ് വരുത്തുമെന്നാണ് മന്ത്രി നിര്‍ദേശിച്ചത്. 

നാട്ടിലെത്തുന്ന പ്രവാസിക്ക് തൊട്ടടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ പോയി ആധാറിന് അപേക്ഷിക്കാം. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് അപേക്ഷിക്കാം എന്നതാണ് ട്വീറ്റിലെ ഉള്ളടക്കം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?

ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും

മാസംതോറും 2000 രൂപ എടുക്കാനുണ്ടോ?, കോടീശ്വരനാകാം; എസ്‌ഐപി പ്ലാന്‍