ന്യൂഡൽഹി: പ്രസംഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയോഗിക്കാറുള്ള 'മിത്രോം' എന്ന അഭിസംബോധനയെ പരിഹസിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഓ മിത്രോം ഒമൈക്രോണിനെക്കാൾ അപകടകരമാണ് എന്നാണ് തരൂർ പറയുന്നത്.
'ഒമൈക്രോണിനേക്കാൾ വളരെയധികം അപകടകരമാണ് ഓ മിത്രോം. ധ്രൂവീകരണം വർധിപ്പിക്കുന്നതിനും, വിദ്വേഷവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കുന്നതിനും ഭരണഘടനയ്ക്കെതിരായ വഞ്ചനാപരമായ ആക്രമണങ്ങൾ നടത്തുന്നതിനും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിനും ഈ രണ്ടാമത്തെ വാക്ക് ഉപയോഗിക്കുന്നു. അതിന്റെ അനന്തരഫലങ്ങളാണ് നമ്മൾ ഓരോ ദിവസവും അനുഭവിക്കുന്നത്. ഈ വൈറസിന് മിതമായ വകഭേദങ്ങളില്ല'.– തരൂർ ട്വീറ്റ് ചെയ്തു.
അതേസമയം ഇതിന് മറുപടിയുമായി ബിജെപിയും രംഗത്തെത്തി. രാജ്യത്തെ കോവിഡ് സാഹചര്യത്തെ തരൂർ വിലകുറച്ച് കാണുകയാണെന്ന് ബിജെപി വക്താവായ ഷെഹ്സാദ് പൂനാവാല പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates