തെരുവുനായ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യം 
India

12കാരിയെ വട്ടമിട്ട് വളഞ്ഞ് തെരുവുനായ്ക്കളുടെ ആക്രമണം; ഭയന്നുനിലവിളിച്ച് നെട്ടോട്ടം; വീഡിയോ

ആ സമയത്ത് അതുവഴിയെത്തിയ ഡെലിവറി ബോയ് ആണ് പെണ്‍കുട്ടിയുടെ രക്ഷകനായത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

ഗാസിയബാദ്:  പന്ത്രണ്ടുകാരിയെ വട്ടമിട്ട് വളഞ്ഞ് ആക്രമിച്ച് തെരവുനായ്ക്കള്‍. കടിയേറ്റ് ഭയന്ന നിലവിളിച്ച പെണ്‍കുട്ടിയെ ആ സമയത്ത് അതുവഴി കടന്നുപോയ ഡെലിവറി ബോയ് ആണ് തെരുവുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഗാസിയാബാദിലെ രാജ്‌നഗറിലാണ് സംഭവം.

49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ 12 കാരി തന്നെ വളഞ്ഞ നായ്ക്കൂട്ടത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. നായ്ക്കള്‍ പെണ്‍കുട്ടിയെ കടിക്കുകയും പെണ്‍കുട്ടി ഉറക്കെ നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

ആ സമയത്ത് അതുവഴി വന്ന ഡെലിവറി ബോയ് ബൈക്ക് നിര്‍ത്തി പെണ്‍കുട്ടിയെ നായകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ ചികിത്സ തേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT