കഴുതപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന മാന്‍ 
India

ഓസ്‌കര്‍ പോലും തോറ്റുപോകും ഈ മാനിന്റെ അഭിനയം കണ്ടാല്‍!; ഇളിഭ്യരായി ചീറ്റയും കഴുതപ്പുലിയും- രസകരമായ വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കരടിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മരിച്ചപോലെ കിടന്ന കഥ ചെറിയ ക്ലാസില്‍ പഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓസ്‌കര്‍ അഭിനയത്തെ പോലും വെല്ലുന്ന പ്രകടനം കാഴ്ചവെച്ച മാനിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ചീറ്റയുടെ ആക്രമണത്തില്‍ ചത്തപോലെ കിടക്കുകയാണ് മാന്‍. ചീറ്റ ഭക്ഷിക്കാന്‍ ഒരുങ്ങുമ്പോള്‍ കഴുതപ്പുലി എത്തി. കഴുതപ്പുലി ചീറ്റയെ മാനില്‍ നിന്ന് അകറ്റി. പിന്നീടാണ് വീഡിയോയിലെ രസകരമായ മുഹൂര്‍ത്തം. ചീറ്റയെ കഴുതപ്പുലി അകറ്റുന്നതിനിടെ, ചത്തതെന്ന് കരുതിയ മാനിന് 'ജീവന്‍ വെയ്ക്കുകയാണ്'.

തക്കസമത്ത് ചത്ത പോലെ കിടന്ന മാന്‍ ഉണര്‍ന്ന് എഴുന്നേല്‍ക്കുന്നതും ഓടി രക്ഷപ്പെടുന്നതുമാണ് വീഡിയോയുടെ അവസാനം. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)