Over 5.64 crore cases are pending across Indian courts, with thousands awaiting disposal for 30+ years പ്രതീകാത്മക ചിത്രം
India

രാജ്യത്ത് കെട്ടിക്കിടക്കുന്നത് 5.64 കോടി കേസുകള്‍, 30 വര്‍ഷമായി വൈകുന്ന നീതി, തീര്‍പ്പാകാതെ 80,000 ത്തോളം

സാക്ഷികളുടെയും അന്വേഷണ ഏജന്‍സികളുടെയും സഹകരണം, തെളിവുകളുടെ സ്വഭാവം, നിയമപരമായ സങ്കീര്‍ണ്ണതകള്‍ തുടങ്ങിയവ കേസുകള്‍ നീണ്ടു പോകാന്‍ കാരണമാകുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോടതികളില്‍ ഫയലുകള്‍ കുന്നുകൂടുന്നു. സുപ്രീംകോടതിയിലും ഹൈക്കോടതികളിലും ജില്ലാ കോടതികളിലുമായി ആകെ 5.64 കോടി കേസുകളാണ് നിലവില്‍ തീര്‍പ്പാക്കാനുള്ളതെന്ന് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാൾ രാജ്യസഭയെ അറിയിച്ചു. സുപ്രീംകോടതിയില്‍ മാത്രം 96,000-ലധികം കേസുകള്‍ ഇനിയും തീര്‍പ്പാക്കാനുണ്ട്.

ഇതില്‍ പതിനായിരത്തിലധികം കേസുകള്‍ പത്തു വര്‍ഷത്തിലേറെയായി തുടരുന്നവയാണ്. 30 വര്‍ഷത്തിലേറെയായി വിധി വരാത്ത 26 കേസുകളും 20 വര്‍ഷത്തിലേറെയായി മാറ്റിവെച്ച 558 കേസുകളും സുപ്രീംകോടതിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈക്കോടതികളില്‍ മാത്രമായി കഴിഞ്ഞ 30 വര്‍ഷത്തിലധികമായി വിധി കാത്തു നില്‍ക്കുന്നത് 80,660 കേസുകളാണുള്ളത്. കേസുകള്‍ തീര്‍പ്പാക്കുന്നത് പൂര്‍ണമായും ജുഡീഷ്യറിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും അതിനാല്‍ എക്‌സിക്യൂട്ടീവിന് ഇതിനായി കൃത്യമായ സമയപരിധി നിശ്ചയിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സാക്ഷികളുടെയും അന്വേഷണ ഏജന്‍സികളുടെയും സഹകരണം, തെളിവുകളുടെ സ്വഭാവം, നിയമപരമായ സങ്കീര്‍ണ്ണതകള്‍ തുടങ്ങിയവ കേസുകള്‍ നീണ്ടു പോകാന്‍ കാരണമാകുന്നു.

കോടതികളിലെ ജഡ്ജിമാരുടെ കുറവാണ് ഫയലുകള്‍ കെട്ടിക്കിടക്കാന്‍ ഇടയാക്കുന്ന മറ്റൊരു പ്രധാന പ്രതിസന്ധി. രാജ്യത്തെ 25 ഹൈക്കോടതികളിലായി അനുവദിക്കപ്പെട്ട 1,122 ജഡ്ജിമാരുടെ സ്ഥാനത്ത് നിലവില്‍ 341 ഒഴിവുകളാണുള്ളത്. കീഴ്‌ക്കോടതികളിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. അനുവദിക്കപ്പെട്ട 30,868 തസ്തികകളില്‍ 7,311 എണ്ണവും ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യമായ ഭൗതിക സാഹചര്യങ്ങളുടെയും കോടതി ജീവനക്കാരുടെ കുറവും നടപടികളെ മന്ദഗതിയിലാക്കുന്നുണ്ട്.

Over 5.64 crore cases are pending across Indian courts, with thousands awaiting disposal for 30+ years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാന നഗരിയില്‍ 'അര്‍ധരാത്രിയില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം'; പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല!

ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കി കോടതി

പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു: ഒരു മരണം; നിരവധി പേർക്ക് പരിക്ക്

'വെറും ജലധാരയല്ല, മാതൃത്വത്തിന്റെ പ്രതീകം'; കാവേരി പൂജ ഇന്ന്, അറിയാം ആത്മീയ പ്രാധാന്യം

വിദേശപഠനം സ്കോളർഷിപ്പും വായ്പയും വഴി; ആസ്തി അന്വേഷണ ആവശ്യത്തിന് മറുപടിയുമായി അഭിജീത് ദീപ്കെ