ഒവൈസി, സാക്ഷി മഹാരാജ്/ഫയല്‍ 
India

ബിഹാറില്‍ ഒവൈസി സഹായിച്ചു, യുപിയിലും ബംഗാളിലും അദ്ദേഹത്തിന്റെ സഹായമുണ്ടാവും; ബിജെപി എംപി

ബിഹാറില്‍ ഒവൈസി സഹായിച്ചു, യുപിയിലും ബംഗാളിലും അദ്ദേഹത്തിന്റെ സഹായമുണ്ടാവും; ബിജെപി എംപി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസസുദ്ദീന്‍ ഒവൈസി ബിജെപിയെ ജയം നേടാന്‍ സഹായിച്ചെന്ന് പാര്‍ട്ടി എംപി സാക്ഷി മഹാരാജ്. ബംഗാളിലും യുപിയിലും സമാനമായ വിധത്തില്‍ ഒവൈസി ബിജെപിയെ സഹായിക്കുമെന്ന് സാക്ഷിമഹാരാജ് പറഞ്ഞു.

'' അതു ദൈവത്തിന്റെ അനുഗ്രഹമാണ്. ദൈവം അദ്ദേഹത്തിന് കൂടുതല്‍ ശക്തി നല്‍കട്ടെ. ബിഹാറില്‍ അദ്ദേഹം നമ്മളെ സഹായിച്ചു. യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം സഹായിക്കും. ബംഗാളിലും അദ്ദേഹത്തിന്റെ സഹായമുണ്ടാവും'' സാക്ഷി മഹാരാജ് പറഞ്ഞു.

ബിഹാറില്‍ ഒവൈസി ബിജെപിയെ സഹായിച്ചതായി നേരത്തെ തന്നെ വിലയിരുത്തലുകള്‍ വന്നിരുന്നു. എന്നാല്‍ ആദ്യമായാണ് ഒരു ബിജെപി നേതാവ് ഇക്കാര്യം പറയുന്നത്.

ഒവൈസി മത്സര രംഗത്ത് എത്തിയതോടെ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കുകയും അതു ബിജെപിയുടെ ജയം എളുപ്പമാക്കുകയും ചെയ്‌തെന്ന് തെരഞ്ഞെടുപ്പു വിശകലനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേതാക്കളുടെ 'പാർലമെന്ററി വ്യാമോഹം' തിരുത്താൻ സിപിഎം; തിരുത്തൽ രേഖ കേരളത്തിലെ പാർട്ടി നേതൃത്വത്തിൽ വലിയ അഴിച്ചുപണിക്ക് വഴിവെച്ചേക്കും

ഖമേനിയുടെ വിലാപയാത്രയ്ക്ക് തുടക്കം; അന്തിമോപചാരമർപ്പിച്ച് ലക്ഷങ്ങൾ

ഇറങ്ങിപ്പോകുമെന്ന് ബാബുരാജ്, പുറത്ത് കാറ് കിടപ്പുണ്ട് എന്ന് ശ്വേത; ജനറല്‍ ബോഡിയില്‍ നടന്നത് വെളിപ്പെടുത്തി സീനത്ത്

'പച്ചവെള്ളം ചവച്ചു കുടിക്കണം', പഴമക്കാർ പറയുന്നതിന് പിന്നിലെ രഹസ്യം ഇതാണ്

വീട്ടിലിരിക്കുന്ന സ്വര്‍ണം വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം, മികച്ച പലിശ; വരുന്നു പരിഷ്‌കരിച്ച ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം