മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാര്‍ /ഫയല്‍ ചിത്രം 
India

മുകേഷ് അംബാനിയുടെ വസതിക്കുസമീപം സ്‌ഫോടക വസ്തുനിറച്ച കാര്‍; ഉടമ മരിച്ച നിലയില്‍; ദുരൂഹത

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. താനെ സ്വദേശിയായ മന്‍സുക് ഹിരണിന്റെ മൃതദേഹമാണ് താനെയ്ക്കടുത്തു കല്‍വ കടലിടുക്കില്‍ കണ്ടെടുത്തത്. 

തന്റെ കാര്‍ മോഷ്ടിച്ചവര്‍, അതില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് അംബാനിയുടെ വസതിക്കു മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹം നേരത്തെ പൊലീസിനു മൊഴി നല്‍കിയിരുന്നത്. ഒരാഴ്ച മുന്‍പാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്കു സമീപം സ്‌ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്.

20 ജലാറ്റില്‍ സ്റ്റിക്കുകള്‍ വാഹനത്തില്‍നിന്ന് കണ്ടെടുത്തിരുന്നു. മുകേഷ് അംബാനിയേയും ഭാര്യ നിതയെയും ഭീഷണിപ്പെടുത്തിയുള്ള കുറിപ്പും കണ്ടെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യൻ കുതിപ്പ്, നീറ്റിൽ പഴുതടച്ച് കേന്ദ്രം, തീവ്രമഴ തുടരും... ഇന്നത്തെ 5 പ്ര​ധാന വാർത്തകൾ

RCF Recruitment: പ്രതിമാസം ₹60,000 സ്റ്റൈപ്പൻഡോടെ ജോലി; ആർ.സി.എഫിൽ 94 ട്രെയിനി ഒഴിവുകൾ

16 വർഷങ്ങൾക്ക് ശേഷം വീണ്ടും നാല്‌വർ സംഘം; 'പാതിരാക്കുറുക്കൻ' സെപ്റ്റംബറിൽ

റെയില്‍വേ പൊലീസിന് പിന്നാലെ കേരള പൊലീസും; വീണാ ജോര്‍ജിനെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്