പ്രതീകാത്മക ചിത്രം 
India

പാകിസ്ഥാനി കാമുകിയെ കടത്തിക്കൊണ്ടു വന്ന് ഒളിപ്പിച്ചു താമസിപ്പിച്ചു; യുവാവ് ബംഗലൂരുവില്‍ അറസ്റ്റില്‍

നേപ്പാള്‍ അതിര്‍ത്തി വഴിയാണ് ഇയാള്‍ യുവതിയെ ഇന്ത്യയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: പാകിസ്ഥാന്‍ സ്വദേശിനിയായ കാമുകിയെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്ന് ഒളിപ്പിച്ചു താമസിപ്പിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന 25 കാരനാണ് ബംഗലൂരുവില്‍ പിടിയിലായത്. 

പാകിസ്ഥാന്‍ സ്വദേശിനിയായ ഇഖ്ര ജീവാനി എന്ന 19 കാരിയെയാണ് ഇയാള്‍ മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്നത്. നേപ്പാള്‍ അതിര്‍ത്തി വഴിയാണ് ഇയാള്‍ യുവതിയെ ഇന്ത്യയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

സെക്യൂരിറ്റി ജീവനക്കാരനായ മുലായം സിങ് യാദവ് ഡേറ്റിങ്ങ് ആപ്പു വഴിയാണ് ഇഖ്രയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയോട് നേപ്പാളിലെത്താന്‍ ആവശ്യപ്പെട്ടു. 

ഇവിടെ വെച്ച് ഇരുവരും വിവാഹിതരായി. അതിനുശേഷം നേപ്പാള്‍ അതിര്‍ത്തി വഴി ബിഹാറിലെ ബിര്‍ഗഞ്ചിലും പട്‌നയിലുമെത്തി. പിന്നീട് ബംഗലൂരുവിലേക്കെത്തുകയായിരുന്നു. ഐഡന്റിറ്റി മറച്ചു വെച്ച് അനധികൃതമായി ഇന്ത്യയില്‍ താമസിച്ച പാകിസ്ഥാനി യുവതിയെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT