പ്രതീകാത്മക ചിത്രം 
India

മരിച്ചെന്നു കരുതി അന്ത്യകർമ്മങ്ങൾ നടത്തി; ഏഴു വർഷത്തിന് ശേഷം മകൻ തിരിച്ചുവന്നു

മന്ത്രവാദിയുടെ നിർദേശ പ്രകാരം മകന് വേണ്ടി അന്ത്യകർമ്മങ്ങൾ നടത്തി

Author : സമകാലിക മലയാളം ഡെസ്ക്

പട്ന: മരിച്ചുവെന്ന് കരുതിയ മകൻ ഏഴ് വർഷത്തിന് ശേഷം തിരിച്ചുവന്നു. ബിഹാറിലെ പട്‌നയിലാണ് സംഭവം. ഏഴു വർഷങ്ങൾക്ക് മുൻപ് വീട്ടിൽ നിന്നും ഒളിച്ചോടിയ ബിഹാരി റായ് ആണ് തിരിച്ചുവന്നത്. 30-ാം വയസിലാണ് ഇയാൾ വീടുവിട്ടുപോകുന്നത്. വ്യാപക അന്വേഷണം നടത്തിയിട്ടും മകനെ കുറിച്ച് വിവരമൊന്നും ഇല്ലാതായതോടെ ഒരു മന്ത്രവാദിയുടെ നിർദേശ പ്രകാരം മകന് വേണ്ടി അന്ത്യകർമ്മങ്ങളും നടത്തി.

വീടുവിട്ടിറങ്ങിയതിന് പിന്നാലെ അപകടത്തിൽപെട്ട ബിഹാരിയെ ഡൽഹിയിലെ ഒരു സ്ഥാപനം ഏറ്റെടുക്കുകയായിരുന്നു. 
തുടർന്ന് അവിടെ താമസമാക്കിയ ബിഹാരിയുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി സ്ഥാപനത്തിലെ അധികൃതർ ഇയാളുടെ ഫോട്ടോ സഹിതം ഗ്രാമത്തിലെ പഞ്ചായത്ത് തലവനുമായി ബന്ധപ്പെട്ടു. ഇതാണ് വഴിത്തിരിവായത്. ബിഹാരിയെ കുടുംബം ഡിൽഹിയിലെത്തി കൂട്ടികൊണ്ടു വന്നു.   

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

SCROLL FOR NEXT