ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. ഫിനാൻസ് ബിൽ ചർച്ചയ്ക്കെടുക്കുന്ന സമ്മേളനത്തിൽ ഗ്രാന്റുകൾക്ക് അനുമതി, മണിപ്പുരിലെ രാഷ്ട്രപതി ഭരണത്തിനു അംഗീകാരം, വഖഫ് ബിൽ പാസാക്കൽ എന്നിവയാണ് സർക്കാരിന്റെ പ്രധാന അജൻഡകൾ.
മണിപ്പുരിലെ പുതിയ അക്രമ സംഭവങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ പ്രതിരോധം തീർക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. വോട്ടർ പട്ടികയിൽ കൃത്രിമം നടന്നെന്ന ആരോപണവും അവർ ഉന്നയിക്കും. വോട്ടർ പട്ടികയിൽ ഇരട്ട വോട്ടുകളുണ്ടെന്നു രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
ട്രംപ് ഭരണകൂടത്തെ ഇന്ത്യ കൈകാര്യം ചെയ്യുന്ന രീതിയും പ്രതിപക്ഷം ഉയർത്തും. യുഎസുമായുള്ള തീരുവ പ്രശ്നങ്ങളും സഭയിൽ ഉന്നയിക്കും. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഏപ്രിൽ നാലിനു അവസാനിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates