ന്യൂഡല്‍ഹി: ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണ്‍ വിവാഹമോചിതനായി. ഭാര്യ അന്ന കൊനിഡാലയുമായുള്ള 13 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്ന് നടന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. പരസ്പരം ധാരണയോടും ബഹുമാനത്തോടും കൂടിയാണ് തങ്ങള്‍ ഈ തീരുമാനമെടുത്തതെന്ന് ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
തങ്ങള്‍ നല്ല സുഹൃത്തുക്കളായി തന്നെ തുടരുമെന്നും ഇരുവരും അറിയിച്ചു. 'ഞങ്ങളുടെ ദാമ്പത്യം ജീവിതം അവസാനിച്ചുവെങ്കിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായും ഞങ്ങളുടെ മക്കളുടെ കരുതലുള്ള മാതാപിതാക്കളായും തുടരും. കുട്ടികളുടെ സന്തോഷത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കും. ജീവിതത്തിലെ ഈ നിര്‍ണായക ഘട്ടത്തില്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണം'- സംയുക്ത പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇരുവരും വേര്‍പിരിയുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലായിരുന്നുവെന്നും കുടുംബകോടതിയില്‍ പരസ്പരസമ്മതത്തോടെയുള്ള ഹര്‍ജി ഇതിനകം ഫയല്‍ ചെയ്തിട്ടുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
പവന്‍ കല്യാണ്‍ 1997ല്‍ നന്ദിനിയെയാണ് ആദ്യം വിവാഹം കഴിച്ചത്. 1999ല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസം തുടങ്ങി. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 2008-ലാണ് ഇവര്‍ ഔദ്യോഗികമായി നിയമപരമായ വിവാഹമോചനം നേടിയത്. പിന്നീട് 2009ല്‍ നടി രേണു ദേശായിയെ വിവാഹം കഴിച്ചു. 2012ല്‍ ഇവര്‍ വിവാഹമോചിതരായി. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകനും മകളുമുണ്ട്. 2013ലാണ് റഷ്യന്‍ സ്വദേശിയായ അന്നയെ പവന്‍ കല്യാണ്‍ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലും ഇരുവര്‍ക്കും രണ്ടു മക്കളാണ് ഉള്ളത്. നടന്മാരായ ചിരജ്ജീവിയുടെയും നാഗേന്ദ്ര ബാബുവിന്റെയും ഇളയ സഹോദരനാണ് പവന്‍ കല്യാണ്‍. 1996ലാണ് സിനിമാരംഗത്തേയ്ക്ക് പവന്‍ കല്യാണ്‍ കടന്നുവന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates