സൈനികര്‍ക്കൊപ്പം മോദിയുടെ ദീപാവലി ആഘോഷം, എഎന്‍ഐ 
India

'അധികാരമില്ലാതെ സമാധാനം അസാധ്യം';  ഇത്തവണയും മോദിയുടെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പം- വീഡിയോ

അധികാരമില്ലാതെ സമാധാനം സ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: അധികാരമില്ലാതെ സമാധാനം സ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിവ് തെറ്റിക്കാതെ, ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ കാര്‍ഗിലില്‍ എത്തിയ മോദി, സൈനികരോടാണ് ഇക്കാര്യം പറഞ്ഞത്. സര്‍ക്കാര്‍ എല്ലായ്‌പ്പോഴും അവസാന വഴിയായാണ് യുദ്ധത്തെ കാണുന്നതെന്നും മോദി ഓര്‍മ്മിപ്പിച്ചു.

ലങ്കയിലായാലും കുരുക്ഷേത്രയിലായാലും അവസാന വഴിയായാണ് യുദ്ധത്തെ കാണുന്നത്. യുദ്ധം സംഭവിക്കാതിരിക്കാന്‍ എല്ലാ ശ്രമവും നടത്തും. ലോക സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. 

സൈനികരെ കുടുംബാംഗങ്ങളായാണ് കാണുന്നത്. സൈനികര്‍ കൂടെ ഇല്ലാതെ ദീപാവലി നല്ലരീതിയില്‍ ആഘോഷിക്കാന്‍ തനിക്ക് സാധിക്കില്ല. സൈനികരുടെ ധീരതയെയും മോദി പ്രകീര്‍ത്തിച്ചു. കാര്‍ഗിലില്‍ തീവ്രവാദത്തിന്റെ വേരറുക്കാന്‍ നമ്മുടെ സൈന്യത്തിനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

വീരമൃത്യു വരിച്ച സൈനികര്‍ക്ക് മോദി ആദരം അര്‍പ്പിച്ചു. 2014ല്‍ അധികാരത്തിലേറിയതിന് ശേഷമുള്ള ഓരോ ദീപാവലിയും മോദി സൈനികര്‍ക്കൊപ്പമാണ് ആഘോഷിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

31 സ്ഥാനാർഥികൾ റെഡി, മൂന്ന് എംഎൽഎമാർക്ക് സീറ്റ് ഇല്ല; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് കോൺഗ്രസ് അംഗീകാരം

കെണിയാണ്, പണിയാകും!; അംഗീകൃത ലോണ്‍ ആപ്പുകളുടെ പട്ടിക അറിയാം, കേരള പൊലീസ് പറയുന്നത് ഇങ്ങനെ

കരുത്തുറ്റ 7200എംഎഎച്ച് ബാറ്ററി, 23,000 രൂപയില്‍ താഴെ വില; വിവോ ടി5എക്സ് ഫൈവ്ജി ലോഞ്ച് മാര്‍ച്ച് 17ന്

മൂന്ന് മാസം കൂടുമ്പോള്‍ 60,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ഷെയറിങ് താമസം, പുതിയ നിയന്ത്രണങ്ങളുമായി ദുബൈ;നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴയും പെർമിറ്റ് റദ്ദാക്കലും ഉൾപ്പെടയുള്ള കർശന നടപടികൾ

SCROLL FOR NEXT