പ്രതീകാത്മക ചിത്രം 
India

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍; ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കി 

വാക്സീൻ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാൻ അനുവദിക്കണം എന്നാണ് ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: കോവിഡ് വാക്സീൻ അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി തേടി ഫൈസർ. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് ഇത് സംബന്ധിച്ച അപേക്ഷ നൽകി. 

വാക്‌സിന്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാൻ അനുവദിക്കണം എന്നാണ് ആവശ്യം. ഫൈസർ വാക്സീൻ ഇന്ത്യയിൽ പരീക്ഷണം നടത്തുന്നില്ല. നിലവിൽ ഇന്ത്യയിൽ പരീക്ഷണം നടത്തിയ വാക്സിനുകൾക്കാണ് സാധാരണ അനുമതി നൽകാറുള്ളത്. നേരത്തെ, യുകെയ്ക്കു പിന്നാലെ ബഹ്റൈനിലും കോവിഡ് വാക്സീന് അടിയന്തര അനുമതിനൽകിയിരുന്നു. 

യുഎസിലും ഫൈസർ, മേഡേണ എന്നീ വാക്സീനുകളുടെ അടിയന്തര അനുമതി ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്നാണ് സൂചന. ഇന്ത്യയിൽ അടുത്ത വർഷം ആദ്യത്തോടെ രണ്ടുവാക്സീന് അടിയന്തിര അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എയിംസ് ഡയറക്ടർ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT