Delhi High Court  file
India

'ശാരീരിക ബന്ധം എന്നു പറഞ്ഞാല്‍ ലൈംഗിക ബന്ധമാണോ?', മൊഴിയില്‍ വ്യക്തതയില്ല; ബലാത്സംഗ കേസ് നിലനില്‍ക്കില്ലെന്ന് കോടതി

കേസിലെ സവിശേഷമായ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ശാരീരിക ബന്ധം എന്നത് ബലാത്സംഗമാണെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞെന്നു വരില്ലെന്നും കോടതി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശാരീരിക ബന്ധം എന്നു പറഞ്ഞാല്‍ ബലാത്സംഗമോ ലൈംഗികാതിക്രമമോ ആണെന്ന് തെളിയിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ബലാത്സംഗക്കേസില്‍ പുരുഷന് ലഭിച്ച 10 വര്‍ഷം തടവ് ശിക്ഷയില്‍ അപ്പീല്‍ നല്‍കാനും കുറ്റവിമുക്തനാക്കാനും ഉത്തരവിട്ടുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

കേസിലെ സവിശേഷമായ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ശാരീരിക ബന്ധം എന്നത് ബലാത്സംഗമാണെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന്കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. ശാരീരിക ബന്ധം നടന്നതായി ഇരയായ കുട്ടിയും അവളുടെ മാതാപിതാക്കളും ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍ ശാരീരിക ബന്ധം എന്ന് പറഞ്ഞതിനെ പരാതിക്കാരിക്ക് വിശദീകരിക്കാനോ വേണ്ടത്ര തെളിവുകള്‍ നല്‍കാനോ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

2023ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസ് പരിഗണിക്കുകയായിരുന്നു കോടതി. 2014ല്‍ വിവാഹം കഴിക്കാമെന്ന വ്യാജേന ഒരു വര്‍ഷത്തിലേറെയായി ബന്ധു താനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്നാണ് 16 കാരി നല്‍കിയ പരാതി. ശാരീരിക ബന്ധം എന്നതുകൊണ്ട് പെണ്‍കുട്ടി എന്താണ് ഉദ്ദേശിച്ചതെന്നും ബലാത്സംഗം നടന്നിട്ടുണ്ടോ എന്ന് വിശദീകരിച്ചിട്ടില്ലെന്നും ജഡ്ജി പറഞ്ഞു. പ്രോസിക്യൂഷന്‍ വേണ്ട രീതിയില്‍ അവരുടെ ഭാഗം നിര്‍വഹിച്ചിട്ടില്ലെങ്കില്‍ കോടതികള്‍ക്ക് കാഴ്ചക്കാരായി നില്‍ക്കേണ്ടി വരുമെന്നും ജസ്റ്റിസ് ഒഹ്രി പറഞ്ഞു.

Use of term 'physical relations' without evidence not sufficient to establish rape: Delhi HC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

കൈക്കൂലിക്കേസിൽ കുടുങ്ങി ജയിൽ ഡിഐജി, രാഹുലിന് നിർണായകം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആണവ ബില്‍ ലോക്‌സഭ പാസ്സാക്കി; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി

പോറ്റിയെ കേറ്റിയെ... ഇനി പാടാനില്ല; വികാരം വ്രണപ്പെട്ടത് വിശ്വാസികളായി ചമയുന്നവര്‍ക്കെന്ന് അണിയറ പ്രവര്‍ത്തകര്‍

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ നാളെ വിധി

SCROLL FOR NEXT