കസാനില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ന്യൂഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന പ്രധാനമന്തി നരേന്ദ്ര മോദി പിടിഐ
India

ബ്രിക്‌സ് ഉച്ചകോടി; മോദി റഷ്യയിലേയ്ക്ക്, പുടിനുമായി കൂടിക്കാഴ്ച

പുടിനെ കൂടാതെ ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്താനും മറ്റ് ബ്രിക്‌സ് അംഗരാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും സാധ്യതയുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 16ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക് പുറപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

പുടിനെ കൂടാതെ ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്താനും മറ്റ് ബ്രിക്‌സ് അംഗരാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും സാധ്യതയുണ്ട്. പുടിന്റെ അധ്യക്ഷതയില്‍ കസാനില്‍ നടക്കുന്ന ഉച്ചകോടിയില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. ആഗോള വികസന അജണ്ട, ബഹുരാഷ്ട്രവാദം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, വിതരണ ശൃംഖലകള്‍ കെട്ടിപ്പടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. കസാന്‍ സന്ദര്‍ശനം ഇന്ത്യയും റഷ്യയും തമ്മിലുള്ള പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

റഷ്യ-യുക്രൈന്‍ യുദ്ധം, മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി എന്നിവയുള്‍പ്പെടെയുള്ള ആഗോള പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ഉച്ചകോടി നടക്കുന്നത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിക്കുന്നത്. ജൂലൈയില്‍ മോസ്‌കോയില്‍ നടന്ന 22 ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വരാന്തയില്‍ പോലും കോണ്‍ഗ്രസ് കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT