പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡൽഹി റെയിൽവേ ദുരന്തം പിടിഐ
India

ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

കുംഭമേളയ്ക്കായി പ്രയാ​ഗരാജിലേക്ക് പോകാനെത്തിയവരാണ് അപകടത്തിൽപെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും അകപ്പെട്ട് 18 പേർ മരിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരണപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രി അനുശോചനമറിയിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. കുംഭമേളയ്ക്കായി പ്രയാ​ഗരാജിലേക്ക് പോകാനെത്തിയവരാണ് അപകടത്തിൽപെട്ടത്.

കുംഭമേളയ്ക്കായി രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയിൽവേ സജ്ജീകരിച്ചിരുന്നു. ട്രെയിനുകള്‍ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് വലിയ തിക്കും തിരക്കുമുണ്ടായിരുന്നു. അമ്പതിലതികം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. പ്ലാറ്റ്ഫോം മാറ്റി ട്രെയിൻ നിർത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്ര​യാ​ഗ്‌​രാ​ജ് എ​ക്‌​സ്പ്ര​സി​ൽ പോ​കാ​നാ​യി ആ​യി​ര​ങ്ങ​ളാ​ണ് ഇ​ന്ന​ലെ രാ​ത്രി സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

പ്ലാ​റ്റ്‌​ഫോം 14 ൽ ​നി​ന്നാ​യി​രു​ന്നു ഈ ​ട്രെ​യി​ൻ പോ​കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ 12, 13 പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ എ​ത്തേ​ണ്ടി​യി​രു​ന്ന സ്വ​ത​ന്ത്ര സേ​നാ​നി, ഭു​വ​നേ​ശ്വ​ർ രാ​ജ​ഥാ​നി എ​ക്‌​സ്പ്ര​സു​ക​ൾ വൈ​കി​യ​തോ​ടെ മൂ​ന്നു പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും വ​ലി​യ ജ​ന​ക്കൂ​ട്ടം ഉ​ണ്ടാ​യി. തു​ട​ർ​ന്നാ​ണ് തി​ക്കും തി​ര​ക്കും ഉ​ണ്ടാ​യ​ത്. കൂ​ടു​ത​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ സ്റ്റേ​ഷ​നി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും സ്റ്റേ​ഷ​നി​ൽ തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും റെയിൽവേ മന്ത്രി പ​റ​ഞ്ഞു. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം; വളഞ്ഞിട്ട് നടുറോഡില്‍ തലയ്ക്കടിച്ച് വീഴ്ത്തി

'അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ കുറവ്'; ആര്‍ത്തവ അവധിയെ വിമര്‍ശിക്കുന്നവര്‍ക്ക് അശ്വതിയുടെ മറുപടി

കൊട്ടിയൂർ ബാവലിക്കെട്ട് സ്മരണയും പുതിയ വിവാദങ്ങളും: പാറപ്രവൻ തറവാട്ടംഗങ്ങളുടെ സന്ദർശനത്തിന് പിന്നിലെ യഥാർത്ഥ വസ്തുതയെന്ത്?

പഴനിയിലേക്ക് സ്പെഷൽ ട്രെയിൻ; തിരുവനന്തപുരം നോർത്ത് - പോടന്നൂർ എക്സ്പ്രസ് അനുവദിച്ചു

കുട്ടിക്കടത്തിലും ലൈംഗിക ചൂഷണത്തിലും പോക്‌സോ നിയമം ബാധകം: സുപ്രീംകോടതി

SCROLL FOR NEXT