ബംഗളൂരു: മെയ് പത്തിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്
മുന്നോടിയായി കര്‍ണാടകയില്‍ 20 റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പായി പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തിയത് പാര്‍ട്ടിക്ക് പുതിയ ഊര്‍ജം നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ഏപ്രില്‍ ഒമ്പതിന് മോദി സംസ്ഥാനത്തെത്തുന്നുണ്ട്. ബന്ദിപ്പൂര്‍ കടുവ സങ്കേതം പ്രധാനമന്ത്രി സന്ദര്‍ശിക്കും. രാജ്യത്തെ കടുവാ സംരക്ഷണ പദ്ധതിയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് കര്‍ണാടകയില്‍ നടക്കുന്ന ത്രിദിന മെഗാപരിപാടി മോദി ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷം ഇത് ഏഴാം തവണയാണ് മോദി സംസ്ഥാനത്തെത്തുന്നത്.
മോദിയുടെ പതിവ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയുണ്ട്. എന്നാല്‍ മോദിയുടെ സന്ദര്‍ശനം ഭരണവിരുദ്ധ വികാരം തടയാനായെന്നാണ്് ബിജെപി നേതാക്കളുടെ വിലയിരുത്തല്‍. കൈക്കൂലി കേസില്‍ ബിജെപി എംഎല്‍എ അറസ്റ്റിലായത് പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. ഇതേ തുടര്‍ന്ന് അമിത് ഷായുടെ ദാവന്‍ഗരെ ജില്ലയിലെ റാലി മാറ്റി. കോണ്‍ഗ്രസ്- ജെഡിഎസ് ശക്തികേന്ദ്രങ്ങളിലാകും മോദിയുടെ റാലികള്‍ നടത്തുകയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates