പ്രധാനമന്ത്രി നരേന്ദ്രമോദി പിടിഐ
India

മോദിക്ക് 19ാം രാജ്യാന്തര പുരസ്‌കാരം; പരമോന്നത ബഹുമതി പ്രഖ്യാപിച്ച് ഗയാന

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡൊമിനിക്കയും പരമോന്നത സിവിലയന്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയന്‍ പുരസ്‌കാരം പ്രഖ്യാപിച്ച് ഗയാന. പരമോന്നത പുരസ്‌കാരമായ 'ഓര്‍ഡര്‍ ഓഫ് എക്‌സലന്‍സ് ഗയാന' സമ്മാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. ഇതോടെ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 19-ാമത് അന്താരാഷ്ട്ര പുരസ്‌കാരമാണിത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡൊമിനിക്കയും പരമോന്നത സിവിലയന്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു.ഈ മാസം 19 മുതല്‍ 21 വരെ ഗയാനയിലെ ജോര്‍ജ്ജ് ടൗണില്‍ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ ഡൊമിനിക്കന്‍ പ്രസിഡന്റ് സില്‍വാനി ബര്‍ട്ടണ്‍ പുരസ്‌കാരം മോദിയ്ക്ക് സമ്മാനിക്കും. കരീബിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് കാരികോം.രാജ്യത്തോടും മേഖലയോടുമുള്ള പ്രധാനമന്ത്രി മോദിയുടെ ഐക്യദാര്‍ഢ്യത്തിനുള്ള ഡൊമിനിക്കയുടെ നന്ദിയുടെ പ്രകടനമാണ് പുരസ്‌കാരം.

കഴിഞ്ഞ ദിവസം നൈജീരിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നൈജീരിയന്‍ പരമോന്നത സിവിലയന്‍ പുരസ്‌കാരം സ്വീകരിച്ചിരുന്നു. എലിസബത്ത് രാജ്ഞിക്ക് ശേഷം ഈ ബഹുമതി സ്വീകരിക്കുന്ന രണ്ടാമത്തെ വിദേശിയാണ് നരേന്ദ്രമോദി.

2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൗദി അറേബ്യയാണ് പരമോന്നത സിവിലയന്‍ പുരസ്‌കാരം ആദ്യമായി നല്‍കിയത്. അഫ്ഗാനിസ്ഥാന്‍, പലസ്തീന്‍, ബഹറിന്‍, യുഎഇ, മാലിദ്വീപ്, ഫിജി, പാപ്പുവ ന്യൂ ഗിനിയ, പലാവു, ഈജിപ്ത്, ഫ്രാന്‍സ്, ഭൂട്ടാന്‍, റഷ്യ എന്നീ രാജ്യങ്ങളാണ് മോദിക്ക് പരമോന്നത സിവിലയന്‍ പുരസ്‌കാരം സമ്മാനിച്ച മറ്റ് രാജ്യങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; വനിതാ സംവരണബില്ലില്‍ നിലപാട് സ്വീകരിക്കും

വിഷുവിനും കടുത്ത ചൂട്; പാലക്കാട് 40 ഡിഗ്രി വരെ ഉയരും, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

മുഖ്യമന്ത്രി ആര്? 'കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിപ്പിക്കണം, യുഡിഎഫിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയം'; നേതാക്കള്‍ക്ക് ലീഗിന്റെ മുന്നറിയിപ്പ്

ന്യൂനപക്ഷ ഏകീകരണം ഇല്ല; എല്‍ഡിഎഫിന് മൂന്നാമൂഴം ലഭിക്കുമെന്ന് സിപിഎം പിബി വിലയിരുത്തല്‍

SCROLL FOR NEXT