മോദി വീണ്ടും വിദേശത്തേക്ക് 
India

മോദി വീണ്ടും വിദേശത്തേക്ക്; ജൂലൈ 23ന് യാത്ര തിരിക്കും; യുകെ, മാല ദ്വീപ് സന്ദര്‍ശിക്കും

യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാമറുടെ ക്ഷണപ്രകാരമാണ് മോദിയുടെ യുകെ സന്ദര്‍ശനമെന്നും പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ക്ഷണപ്രകാരമാണ് മാല ദ്വീപ് സന്ദര്‍ശനമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈ 23 മുതല്‍ 26വരെ യുകെയും മാല ദ്വീപും സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാമറുടെ ക്ഷണപ്രകാരമാണ് മോദിയുടെ യുകെ സന്ദര്‍ശനമെന്നും പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ക്ഷണപ്രകാരമാണ് മാല ദ്വീപ് സന്ദര്‍ശനമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ത്യ- യുകെ ഉഭയകക്ഷി വ്യാപാര ചര്‍ച്ചകളില്‍ ഇരുപ്രധാനമന്ത്രിമാരും നിര്‍ണായ ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സന്ദര്‍ശനവേളയില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിനെയും മോദി സന്ദര്‍ശിക്കും. വ്യാപാരം, സമ്പദ്വ്യവസ്ഥ, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

2025 ജൂലൈ 26ന് നടക്കുന്ന മാല ദ്വീപിന്റെ സ്വാതന്ത്ര്യത്തിന്റെ അറുപതാം വാര്‍ഷികത്തില്‍ നരേന്ദ്ര മോദി മുഖ്യാതിഥിയാകും. 25, 26 ദിവസങ്ങളിലാണ് മോദിയുടെ മാലി ദ്വീപ് സന്ദര്‍ശനം. പ്രധാനമന്ത്രിയുടെ മൂന്നാമാത്തെ മാലി ദ്വീപ് സന്ദര്‍ശനമാണിത്.

PM Narendra Modi will visit the United Kingdom and the Maldives between 23 and 26 July 2025. Modi plans to focus on the bilateral talks between India and the UK and the Independence Day celebrations of the 60th year for the island nation of the Maldives.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT