പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎഇ പ്രസിഡന്റ് ഷെയ്‌ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ/ എക്‌സ് 
India

ഇന്ത്യയിൽ എത്തിയ യുഎഇ പ്രസിഡന്റിനെ സ്വീകരിച്ച് പ്രധാനമന്ത്രി മോദി; ​വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് നാളെ മുതൽ

യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: വൈബ്രന്റ് ​ഗുജറാത്ത് സമ്മിറ്റിൽ പങ്കെടുക്കുന്നതിന് യുഎഇ പ്രസിഡന്റ് ഷെയ്‌ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.

തുടർന്ന് സർദാർ വല്ലഭഭായ് പട്ടേൽ അന്താരാഷ്‌ട്ര വിമാനത്താവളം മുതൽ ഇന്ദിരാ പാലം വരെ മൂന്ന് കിലോമീറ്റർ റോഡ് ഷോ നടത്തി.യാത്ര കടന്ന് പോവുന്ന വഴികളിൽ കലാപരിപാടികൾ അരങ്ങേറി.നാളെയാണ് സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപങ്ങൾ ലക്ഷ്യമിട്ടുക്കൊണ്ട് പത്താമത് വൈബ്രന്റ് ​ഗുജറാത്ത് ഉച്ചകോടി നടക്കുന്നത്. 

ഗാന്ധിന​ഗറിലെ മഹാത്മാ ന​ഗറിലാണ് വൈബ്രന്റ് ഗ്ലോബൽ ഉച്ചകോടി നടക്കുക. യുഎഇയ്‌ക്കൊപ്പം വിവിധ രാജ്യ തലവൻമാരും വൻകിട കമ്പനികളുടെ പ്രതിനിധികളും പരിപാടിക്കെത്തും.  ഗുജറാത്തിലേക്ക് വമ്പൻ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയാണ് വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടില്‍ കനത്ത പോളിങ്, ബംഗാളില്‍ ബോംബേറ്, സംഘര്‍ഷം, റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ മദ്യത്തിന്റെ സാന്നിധ്യമുണ്ടോ?

'ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്'; വിവാദത്തില്‍ അഖില്‍ മാരാർ

അമ്മയുടെ വിയോഗത്തിൽ നെഞ്ച് നീറി മുകേഷ് ചൗധരി, ചെന്നൈ ക്യാംപ് വിട്ടു

എണ്ണവിലയില്‍ തകര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 700 പോയിന്റ് കൂപ്പുകുത്തി; രൂപയ്ക്ക് 34 പൈസയുടെ നഷ്ടം

SCROLL FOR NEXT